Webdunia - Bharat's app for daily news and videos

Install App

ഐപിഎല്ലിലെ മികച്ച താരം കോലിയോ സൂര്യയോ അല്ല, ഡിവില്ലിയേഴ്സ് പറയുന്നു

Webdunia
തിങ്കള്‍, 6 മാര്‍ച്ച് 2023 (12:58 IST)
ക്രിക്കറ്റ് ലോകത്തെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി കണക്കാക്കപ്പെടുന്ന താരമാണ് എ ബി ഡിവില്ലിയേഴ്സ്. മൈതാനത്തിൻ്റെ ഏത് മൂലയിലേക്കും പന്ത് പായിക്കാൻ കഴിവുള്ള മിസ്റ്റർ 360 ഡിഗ്രിയ്ക്ക് ലോകമെങ്ങും വലിയ ആരാധകരുണ്ട്. ഐപിഎല്ലിൽ സൂപ്പർ താരങ്ങളായ വിരാട് കോലിക്കും ക്രിസ് ഗെയിലിനുമൊപ്പം സമയം ചെലവഴിച്ചിട്ടുണ്ടെങ്കിലും ടി20ക്രിക്കറ്റിലെ മികച്ച താരം ഇവരൊന്നുമല്ലെന്ന് ഡിവില്ലിയേഴ്സ് പറയുന്നു.
 
 
ഗുജറാത്ത് ടൈറ്റൻസിൻ്റെ അഫ്ഗാൻ താരം റാഷിദ് ഖാനാണ് ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമെന്നാണ് ഡിവില്ലിയേഴ്സ് പറയുന്നത്. ബൗളിംഗിലും ബാറ്റിംഗിലും മാച്ച് വിന്നറാണ് റാഷിദ്. ഉത്സാഹിയായ വളരെയധികം ധൈര്യവും മനക്കരുത്തുമുള്ള താരമായ റാഷിദ് എല്ലായ്പ്പോഴും വിജയിക്കാൻ ആഗ്രഹിക്കുന്ന കളിക്കാരനാണ്. മികച്ചവരിൽ ഒരാളായല്ല. ഏറ്റവും മികച്ച താരമായെ അവനെ കണക്കാക്കാനാകു. ഡിവില്ലിയേഴ്സ് പറഞ്ഞു.
 
വിവിധ വിദേശ ലീഗുകളിലും ദേശീയ ടീമിനുമായി 380 ടി20 മത്സരങ്ങളാണ് റാഷിദ് ഇതുവരെ കളിച്ചിട്ടുള്ളത്. ഇതിൽ നിന്നും 511 വിക്കറ്റുകൾ 24 വയസുകാരനായ താരം നേടിക്കഴിഞ്ഞു. 222 ഇന്നിങ്ങ്സുകളിൽ നിന്ന് 1893 റൺസും താരത്തിൻ്റെ പേരിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

അടുത്ത ലേഖനം
Show comments