ഓസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിങ്ങ്സിൽ 100 കടക്കുമോ എന്ന് പോലും ഉറപ്പില്ലാതിരുന്ന ഇന്ത്യൻ സ്കോർ 100 കടത്തിയത് 13 പന്തിൽ നിന്നും 17 റൺസെടുത്ത പേസർ ഉമേഷ് യാദവിൻ്റെ പ്രകടനമായിരുന്നു. മുൻപ് പലപ്പോഴും വാലറ്റത്ത് ബാറ്റിംഗ് വിസ്ഫോടനങ്ങൾ നടത്തി വിസ്മയിപ്പിച്ചിട്ടുള്ള ഉമേഷ് ടെസ്റ്റ് ക്രിക്കറ്റ് ബാറ്റിങ്ങിൽ കോലിയെ പോലും പുറകിലാക്കിയിരിക്കുകയാണ്.
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സർ നേടിയ താരങ്ങളിൽ 24 സിക്സറുകളുമായി സൂപ്പർ താരം വിരാട് കോലിക്കൊപ്പമെത്താൻ ഉമേഷിനായി. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ഇന്ത്യൻ താരങ്ങളിൽ പതിനേഴാം സ്ഥാനത്താണ് ഉമേഷ് ഇപ്പോൾ. ടെസ്റ്റിൽ 91 സിക്സറുകൾ നേടിയിട്ടുള്ള ഓപ്പണർ വിരേന്ദർ സെവാഗാണ് പട്ടികയിൽ ഒന്നാമത്.8 സിക്സറുമായി എം എസ് ധോനി രണ്ടാം സ്ഥാനത്തും 69 സിക്സറുകളുമായ്യി സച്ചിൻ മൂന്നാമതും 68 സിക്സറുമായി രോഹിത് ശർമ ലിസ്റ്റിൽ നാലാം സ്ഥാനത്തുമാണ്.