Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതിരുവിട്ട വികാരപ്രകടനം; കൈ ബാറ്റില്‍ അടിച്ച കോണ്‍വെയ്ക്ക് ലോകകപ്പ് ഫൈനല്‍ നഷ്ടമാകും, ന്യൂസിലന്‍ഡ് ആശങ്കയില്‍

T 20 World Cup Final
, വെള്ളി, 12 നവം‌ബര്‍ 2021 (11:02 IST)
ന്യൂസിലന്‍ഡ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഡെവന്‍ കോണ്‍വെയ്ക്ക് ടി 20 ലോകകപ്പ് ഫൈനല്‍ നഷ്ടമാകും. ഞായറാഴ്ച ഓസ്‌ട്രേലിയക്കെതിരെയാണ് ന്യൂസിലന്‍ഡ് ലോകകപ്പ് ഫൈനല്‍ കളിക്കേണ്ടത്. വലത് കൈയ്‌ക്കേറ്റ പരുക്കാണ് കോണ്‍വെയ്ക്ക് തിരിച്ചടിയായത്. ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തില്‍ ഔട്ടായതിനു ശേഷം കോണ്‍വെ നിരാശ പ്രകടിപ്പിച്ചത് വലത് കൈ ബാറ്റില്‍ ശക്തിയായി ആഞ്ഞടിച്ചാണ്. ഈ അടിയില്‍ തള്ളവിരലിന് താഴെയായി പരുക്കേല്‍ക്കുകയായിരുന്നു. വലത് കൈയില്‍ ശക്തമായ വേദനയുണ്ട്. പൂര്‍ണമായി വിശ്രമം ആവശ്യമാണെന്ന് ന്യൂസിലന്‍ഡ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിച്ചു. ലോകകപ്പിനു ശേഷമുള്ള ഇന്ത്യന്‍ പരമ്പരയും കോണ്‍വെയ്ക്ക് നഷ്ടമാകും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെമി ഫൈനല്‍ മത്സരത്തിനു തലേന്ന് റിസ്വാന്‍ ഐസിയുവില്‍ ആയിരുന്നു; നെഞ്ചിലെ അണുബാധയെ അതിജീവിച്ച് പാക്കിസ്ഥാന്‍ താരം, കൈയടിച്ച് ക്രിക്കറ്റ് ലോകം