Select Your Language

Notifications

webdunia
webdunia
webdunia
Thursday, 2 January 2025
webdunia

ടി 20 ലോകകപ്പ്: വാശിയേറിയ സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് മുതല്‍

ടി 20 ലോകകപ്പ്: വാശിയേറിയ സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് മുതല്‍
, ബുധന്‍, 10 നവം‌ബര്‍ 2021 (09:00 IST)
ടി 20 ലോകകപ്പ് സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് മുതല്‍. ഒന്നാം സെമി ഫൈനലില്‍ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ നേരിടും. ഇന്ന് രാത്രി 7.30 ന് അബുദാബി ഷെയ്ഖ് സയദ് സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് 1 ല്‍ നിന്ന് എട്ട് പോയിന്റോടെ ചാംപ്യന്‍മാരായാണ് ഇംഗ്ലണ്ട് സെമി ഫൈനലിലേക്ക് എത്തിയിരിക്കുന്നത്. ഗ്രൂപ്പ് 2 ലെ രണ്ടാം സ്ഥാനക്കാരാണ് ന്യൂസിലന്‍ഡ്. ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും ഒരേപോലെ ഗുണം ചെയ്യുന്ന പിച്ചാണ് അബുദാബിയിലേത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കില്‍ മത്സരം തത്സമയം കാണാം. ഓസ്‌ട്രേലിയയും പാക്കിസ്ഥാനും തമ്മിലാണ് രണ്ടാം സെമി ഫൈനല്‍ മത്സരം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ന്യൂസിലൻഡ് പരമ്പരയിൽ കോലിക്ക് വിശ്രമം, നായകനായി കോലി: ടീം ഇങ്ങനെ