Select Your Language

Notifications

webdunia
webdunia
webdunia
webdunia

Dhanashree Verma: 'എന്റെ നിശബ്ദത ദൗര്‍ബല്യമാണെന്നു കരുതരുത്'; വിവാഹമോചന വാര്‍ത്തകള്‍ക്കിടെ ശക്തമായി പ്രതികരിച്ച് ധനശ്രീ

"കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത ബുദ്ധിമുട്ടുകളിലൂടെയാണ് ഞാനും എന്റെ കുടുംബവും കടന്നുപോകുന്നത്"

Yuzvendra Chahal and Dhanashree Verma

രേണുക വേണു

, വ്യാഴം, 9 ജനുവരി 2025 (11:07 IST)
Dhanashree Verma: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലുമായുള്ള വിവാഹമോചന വാര്‍ത്തകള്‍ക്കിടെ ശക്തമായി പ്രതികരിച്ച് ധനശ്രീ വര്‍മ. തന്റെ നിശബ്ദതയെ ദൗര്‍ബല്യമായി കാണരുതെന്ന് ധനശ്രീ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. ആളുകള്‍ സത്യം മനസിലാക്കാതെ നിഷ്‌കരുണം സ്വഭാവഹത്യ നടത്തുകയാണെന്നും ധനശ്രീ തുറന്നടിച്ചു. 
 
' കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത ബുദ്ധിമുട്ടുകളിലൂടെയാണ് ഞാനും എന്റെ കുടുംബവും കടന്നുപോകുന്നത്. സത്യം മനസിലാക്കാതെയും അതിനായി ശ്രമിക്കാതെയും എന്നെക്കുറിച്ച് എഴുതിവിടുന്ന അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് യഥാര്‍ഥത്തില്‍ ഞങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ പേരുപോലുമില്ലാത്തവര്‍ ട്രോളുകളിലൂടെയും മറ്റും വിദ്വേഷം പ്രചരിപ്പിച്ച് എനിക്കെതിരെ നീങ്ങുകയും സ്വഭാവഹത്യ നടത്തുകയുമാണ്. വര്‍ഷങ്ങളോളം കഠിനാധ്വാനം ചെയ്താണ് ഞാന്‍ ഈ നിലയില്‍ എത്തിയത്. എന്റെ നിശബ്ദത ബലഹീനതയാണെന്നു കരുതരുത്, അത് എന്റെ കരുത്ത് തന്നെയാണ്,' ധനശ്രീ കുറിച്ചു.
 
'എന്റെ സത്യത്തില്‍ നിലയുറപ്പിച്ചും എന്നിലെ മൂല്യങ്ങള്‍ മുറുകെപ്പിടിച്ചും മുന്നോട്ട് പോകാനാണ് എന്റെ തീരുമാനം. പ്രത്യേകിച്ച് ന്യായീകരണങ്ങളൊന്നുമില്ലാതെ തന്നെ സത്യം എക്കാലവും അതേപടി നിലനില്‍ക്കും. ഓം നമഃശിവായ'' - ധനശ്രീ കൂട്ടിച്ചേര്‍ത്തു. 
ചഹലും ഇന്നലെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരണം നടത്തിയിരുന്നു. ഗ്രീക്ക് ഫിലോസഫറായ സോക്രട്ടീസിന്റെ ' നിശബ്ദത അഗാധമായ ഒരു ഈണമാണ്, എല്ലാ ശബ്ദങ്ങള്‍ക്കും മേലെ അത് കേള്‍ക്കാം.' എന്ന വരികളാണ് ചഹല്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഇട്ടിരിക്കുന്നത്. അതേസമയം ഡിവോഴ്സിന്റെ കാര്യത്തില്‍ ഇരുവരും ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. 
 
ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും പരസ്പരം അണ്‍ഫോളോ ചെയ്തതോടെയാണ് ഡിവോഴ്സ് ഗോസിപ്പുകള്‍ പ്രചരിച്ചു തുടങ്ങിയത്. ധനശ്രീയുടെ ചിത്രങ്ങള്‍ ചഹല്‍ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. 2020 ലാണ് ഇരുവരും വിവാഹിതരായത്. ഡാന്‍സ് കൊറിയോഗ്രഫറാണ് ധനശ്രീ. കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് നൃത്തം പഠിക്കാനായി ധനശ്രീയുടെ ഡാന്‍സ് സ്‌കൂളില്‍ എത്തിയതാണ് ചഹല്‍. പിന്നീട് ഇരുവരും പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തു. 
 
ഇന്ത്യക്കായി 80 ട്വന്റി 20 മത്സരങ്ങള്‍ ചഹല്‍ കളിച്ചിട്ടുണ്ട്. 96 വിക്കറ്റുകളാണ് താരം ഇതുവരെ രാജ്യാന്തര ടി20 കരിയറില്‍ സ്വന്തമാക്കിയിരിക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവസാനം ബുമ്ര തന്നെ ജയിച്ചു, ഇനി അങ്ങനത്തെ സാഹചര്യം വന്നാൽ ഞാൻ ഇടപെടില്ല: സാം കോൺസ്റ്റാസ്