Select Your Language

Notifications

webdunia
webdunia
webdunia
webdunia

എഴുതിവെച്ചോളു, ഓസ്ട്രേലിയയിൽ കോലി ഇനിയും വരും, സച്ചിനും പോണ്ടിംഗിനുമെല്ലാം ഇത് സംഭവിച്ചിട്ടുണ്ട്: രവി ശാസ്ത്രി

Virat Kohli

അഭിറാം മനോഹർ

, ബുധന്‍, 8 ജനുവരി 2025 (17:05 IST)
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം ബാറ്റിംഗ് പ്രകടനത്തിന്റെ പേരില്‍ വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രി. കോലി വീണ്ടും ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുമെന്ന് ഐസിസി പ്രതിമാസ അവലോകനത്തില്‍ രവി ശാസ്ത്രി പറഞ്ഞു.
 
 വിരാട് കോലിയുടെ കരിയറില്‍ ഇപ്പോള്‍ സംഭവിക്കുന്നത് സച്ചിന്റെയും പോണ്ടിംഗിന്റെയുമെല്ലാം കരിയറില്‍ സംഭവിച്ചിട്ടുള്ളതാണ്. കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷമായി താന്‍ ഏറ്റവും മികച്ച പ്രകടനമല്ല നടത്തുന്നതെന്ന് കോലിയ്ക്കും അറിയാം. അപ്പോഴും ഭേദപ്പെട്ട പ്രകടനങ്ങള്‍ നടത്തി ടീമിന്റെ വിജയത്തില്‍ സംഭാവന ചെയ്യാന്‍ കോലിയ്ക്ക് കഴിയുന്നുണ്ട്. 23കാരനായ ജയ്‌സ്വാളിനും 25കാരനായ ഗില്ലിനും 26കാരനായ പന്തിനും 21കാരനായ നിതീഷ് റെഡ്ഡിക്കുമെല്ലാം കോലിയുടെ സാന്നിധ്യത്തില്‍ നിന്നും ഏറെ പഠിക്കാനുണ്ട്. ബാറ്റിംഗ് ഫോം വീണ്ടെടുക്കാനായി കോലിയും രോഹിത്തും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ തയ്യാറാകണമെന്നും ശാസ്ത്രി പറഞ്ഞു.
 
 ദീര്‍ഘകാലമായി ടെസ്റ്റില്‍ കളിക്കുന്ന രോഹിത്തും കോലിയുമെല്ലാം സമയം കിട്ടുമ്പോള്‍ ആഭ്യന്തര ക്രിക്കറ്റിലും കളിക്കാന്‍ തയ്യാറാകണം. സ്പിന്‍ പിച്ചുകളില്‍ കളി മെച്ചപ്പെടുത്താന്‍ ഇതിലൂടെ ഇരുവര്‍ക്കും സാധിക്കും. സമീപകാലത്തായി സ്പിന്‍ ട്രാക്കുകളില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് അത്ര മികച്ചതല്ലെന്നും ശാസ്ത്രി പറഞ്ഞു. 2012ലായിരുന്നു കോലി അവസാനമായി രഞ്ജി ട്രോഫിയില്‍ കളിച്ചത്. 2016ലാണ് രോഹിത് ശര്‍മ അവസാനമായി രഞ്ജിയില്‍ കളിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Divorce Eleven: പുതിയ ആളാണല്ലെ, ഡിവോഴ്സ് പ്ലെയേഴ്സ് ഇലവനിലേക്ക് ചെഹലും, ടീമിലെ മറ്റ് താരങ്ങൾ ആരെല്ലാമെന്ന് അറിയണ്ടേ..