Select Your Language

Notifications

webdunia
webdunia
webdunia
webdunia

പേരിനൊപ്പമുള്ള 'ധവാന്‍' കളഞ്ഞ് അയേഷ മുന്നറിയിപ്പ് നല്‍കിയിരുന്നു, ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ഡെലീറ്റ് ചെയ്തു; വിവാഹമോചനത്തിന്റെ കാരണം തേടി ആരാധകര്‍

പേരിനൊപ്പമുള്ള 'ധവാന്‍' കളഞ്ഞ് അയേഷ മുന്നറിയിപ്പ് നല്‍കിയിരുന്നു, ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ഡെലീറ്റ് ചെയ്തു; വിവാഹമോചനത്തിന്റെ കാരണം തേടി ആരാധകര്‍
, ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (15:33 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനും ഭാര്യ അയേഷ മുഖര്‍ജിയും വേര്‍പിരിഞ്ഞതിന്റെ കാരണം അന്വേഷിക്കുകയാണ് ആരാധകര്‍. 'അയേഷ ധവാന്‍' എന്ന പേരിലുണ്ടായിരുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡെലീറ്റ് ചെയ്ത നിലയിലാണ്. അയേഷ ധവാനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരുന്നതും കുടുംബചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ധവാന്‍ ടാഗ് ചെയ്തിരുന്നതും ഈ അക്കൗണ്ട് ആണ്. ധവാനൊപ്പമുള്ള അയേഷയുടെ ചിത്രങ്ങളെല്ലാം നീക്കിയ ശേഷമാണ് അക്കൗണ്ട് ഡെലീറ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അയേഷ മുഖര്‍ജി എന്ന പേരില്‍ മറ്റൊരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അയേഷ തുടങ്ങിയിട്ടുണ്ട്. 

ക്രിക്കറ്റിലെ അപൂര്‍വ പ്രണയകഥകളില്‍ ഒന്നാണ് ധവാന്‍-ആയേഷ ജോഡിയുടേത്. വീട്ടുകാരുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ധവാന്‍ ആയേഷയെ വിവാഹം കഴിച്ചത്. 
 
ധവാന്റെ പ്രണയവും വിവാഹവും ക്രിക്കറ്റ് പോലെ ഉദ്വേഗജനകമായിരുന്നു. 1985 ല്‍ ജനിച്ച ശിഖര്‍ ധവാന്‍ വിവാഹം കഴിച്ചത് തന്നേക്കാള്‍ 10 വയസ് കൂടുതലുള്ള ആയിഷ മുഖര്‍ജിയെയാണ്. ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും ഒരു സിനിമാ കഥ പോലെയാണ്. 

ആയിഷ മുഖര്‍ജി നേരത്തെ വിവാഹിതയാണ്. പശ്ചിമ ബംഗാളില്‍ ജനിച്ച ആയിഷ എട്ടാം വയസ്സിലാണ് ഓസ്ട്രേലിയയിലെത്തുന്നത്. അവിടെ പഠിച്ചുവളര്‍ന്ന ആയിഷ ഒരു ഓസ്ട്രേലിയന്‍ ബിസിനസുകാരനെ വിവാഹം കഴിച്ചു. രണ്ടായിരത്തില്‍ ഇരുവര്‍ക്കും ആദ്യ കുഞ്ഞ് ജനിച്ചു. 2005 ല്‍ രണ്ടാമത്തെ കുഞ്ഞും ജനിച്ചു. ഇതിനു പിന്നാലെ ആയിഷയുടെ കുടുംബ ജീവിതത്തില്‍ ചില പ്രശ്നങ്ങളുണ്ടായി. ഭര്‍ത്താവുമായി അകന്നു. ഇരുവരും ഒടുവില്‍ വിവാഹമോചനം നേടി. കായിക പ്രേമി കൂടിയാണ് കിക്ക് ബോക്സര്‍ ആയ ആയിഷ. 
 
സോഷ്യല്‍ മീഡിയ വഴിയാണ് ശിഖര്‍ ധവാന്‍ ആയിഷയെ ശ്രദ്ധിക്കുന്നത്. ആയിഷയോട് താല്‍പര്യം തോന്നിയ ധവാന്‍ അവര്‍ക്ക് ഫെയ്സ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. ധവാന്റെ റിക്വസ്റ്റ് ആയിഷ സ്വീകരിച്ചു. ഇരുവരും തമ്മില്‍ അടുത്തു, സൗഹൃദമായി. പിന്നീട് ഇരുവര്‍ക്കുമിടയില്‍ പ്രണയം പൂവിട്ടു. ധവാന്റെ പ്രണയത്തെ കുറിച്ച് ഹര്‍ഭജന്‍ സിങ്ങിന് അറിയമായിരുന്നു. ആയിഷ നേരത്തെ ഒരു വിവാഹം കഴിച്ചിട്ടുണ്ടെന്നും അതില്‍ രണ്ട് മക്കളുണ്ടെന്നും ഹര്‍ഭജന്‍ ധവാനെ അറിയിച്ചു. എന്നാല്‍, ഇതുകൊണ്ടൊന്നും ആയിഷയുമായുള്ള പ്രണയം അവസാനിപ്പിക്കാന്‍ ധവാന്‍ തയ്യാറല്ലായിരുന്നു. ഒടുവില്‍ ഒന്നിച്ചു ജീവിക്കാന്‍ ധവാനും ആയിഷയും തീരുമാനിക്കുകയായിരുന്നു. 

വീട്ടുകാര്‍ വലിയ എതിര്‍പ്പ് അറിയിച്ചെങ്കിലും ധവാന്‍ ആയിഷയെ വിവാഹം കഴിക്കണമെന്ന് തറപ്പിച്ചു പറഞ്ഞു. പത്ത് വയസ് കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിക്കാന്‍ അനുവദിക്കില്ലെന്ന് ധവാന്റെ അച്ഛന്‍ നിലപാടെടുത്തു. ഒടുവില്‍ ധവാന്റെ നിര്‍ബന്ധത്തിനു വീട്ടുകാരും വഴങ്ങി. 2009 ല്‍ വിവാഹനിശ്ചയവും 2012 ഒക്ടോബര്‍ 30 ന് വിവാഹവും നടന്നു. 
 
അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് ഇരുവരും ബന്ധം വേര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് ഏഴുവയസ്സായ ഒരു മകനുണ്ട്. ആയേഷയാണ് വിവാഹബന്ധം വേര്‍പെടുത്തിയതിനെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത്. ആയേഷയുടെ രണ്ടാം വിവാഹമോചനമാണിത്. ഐപിഎല്‍ മത്സരങ്ങള്‍ക്കായി യുഎഇയിലാണ് ശിഖര്‍ ധവാന്‍ ഇപ്പോള്‍ ഉള്ളത്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പഴയ അങ്കത്തട്ടിൽ മടങ്ങിയെത്തി റൊണാൾഡോ, യുണൈറ്റഡ് ക്യാമ്പിൽ പരിശീലനം ആരംഭിച്ചു