ദുബായ്: ഹൈദെരബാദിനെതിരെ 20 റൺസിന് വിജയം സ്വന്തമാക്കിയതിന് പിന്നാലെ മുന്നോട്ടുള്ള മത്സരങ്ങളിൽ വിജയം നേടാനാകും എന്ന പ്രതീക്ഷ പങ്കുവച്ച് ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോണി. മൂന്നാം വിജയം സ്വന്തമാക്കിയതോടെ പോയന്റ് പട്ടികയിൽ ചെന്നൈ സൂപ്പർകിങ്സ് ആറാം സ്ഥാനത്തെത്തി. 'ആ രണ്ട് പോയിന്റ് നേടുക എന്നതാണ് പ്രധാനം. ചില കളികളില്‍ കാര്യങ്ങള്‍ നമ്മുടെ വഴിയെ വരില്ല. മറ്റു ചിലതിലാവട്ടെ നമുക്ക് അര്‍ഹത ഇല്ലെങ്കിൽകൂടിയും നമ്മൾക്ക് അനുകൂലമായി വരും. ട്വന്റി20 ക്രിക്കറ്റിൽനിന്നുമുള്ള പാഠം അതാണ്.
ബാറ്റ്സ്‌മാൻമാർ 160 എന്ന സ്കോർ മുന്നോട്ടുവച്ചപ്പോൾ, ഫാസ്റ്റ് ബൗളര്‍മാര്‍ അവരുടെ ജോലി കൃത്യമായി ചെയ്തു. സ്പിന്നര്‍മാരും മുന്നോട്ടുവന്നു. പൂര്‍ണതയോട് അടുത്തെത്താന്‍ സാധിച്ച മത്സരമായിരുന്നു. സാം കറാന്‍ ചെന്നൈയെ സംബന്ധിച്ച് ഒരു മികച്ച ക്രിക്കറ്ററാണ്. സ്പിന്നര്‍മാര്‍ക്കെതിരേയും നന്നായി കളിക്കുന്നു. ഒരു എക്‌സ്ട്രാ സ്പിന്നറുമായാണ് കളിയ്ക്കാൻ ഇറങ്ങിയത്. ടീമിലെ ഒരു ഇന്ത്യന്‍ താരത്തിന് മികവ് കാണിക്കാനായില്ല എന്നതാണ് അതിന് കാരണം. അതിനാലാണ് കറാന്‍ ഓർഡറിൽ മുകളിലേക്ക് പോയത്.
സ്വിങ് ലഭിക്കുന്നതും ലഭിക്കാത്തതുമായ ഡെലിവറികളും, എക്‌സ്ട്രാ ബൗണ്‍സ് ലഭിക്കുന്ന പേസുകളുമാണ് ദുബായിലെ പിച്ചില്‍ കണ്ടത്. ഒരു നല്ല ഇടംകയ്യന്‍ എപ്പോഴും ടീമിന് മുതല്‍ക്കൂട്ടാണ്. ടൂര്‍ണമെന്റ് മുന്നോട്ട് പോവുന്നതോടെ ഡെത്ത് ബൗളിങ്ങില്‍ കൂടുതല്‍ മികവ് കണ്ടെത്താനാവും. അതാണ് സാം കറാനെ ഡെത്ത് ഓവറില്‍ നിന്ന് മാറ്റി താക്കൂറിനേയും ബ്രാവോയേയും അവസാന ഓവറുകളില്‍ കൊണ്ടുവരുന്നത് എന്നും ധോണി പറഞ്ഞു