ധോണി സമ്മാനിച്ച ഗിഫ്‌റ്റ് കണ്ട് കോഹ്‌ലി ഞെട്ടി, മഹിയുടെ വാക്കുകള്‍ കേട്ട വിരാട് വികാരഭരിതനായി!
ധോണി സമ്മാനിച്ച ഗിഫ്‌റ്റ് കണ്ട് കോഹ്‌ലി ഞെട്ടി, പിന്നെ വികാരഭരിതനായി!
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയ വിരാട് കോഹ്‌ലിക്ക് സമ്മാനവുമായി മഹേന്ദ്ര സിംഗ് ധോണി. പരമ്പരയില്‍ ഉപയോഗിച്ച പന്തില്‍ തന്റെ ഒപ്പ് രേഖപ്പെടുത്തിയാണ് മത്സരത്തിന് ശേഷം മഹി ഇന്ത്യന്‍ നായകന് പുത്തന്‍ സമ്മാനം നല്‍കിയത്.
ധോണിയുടെ കൈയൊപ്പ് രേഖപ്പെടുത്തിയ സമ്മാനത്തില്‍ സന്തോഷവാനാണ് കോഹ്‌ലി. ധോണിയില്‍ നിന്ന് ഇത്തരമൊരു സമ്മാനം ലഭിച്ചത് തന്റെ ഭാഗ്യമാണെന്നും സമ്മാനം ലഭിച്ച നിമിഷം മറക്കാന്‍ സാധിക്കില്ലെന്നുമാണ് നായകന്റെ പ്രതികരണം.
ഏകദിന നായകനായ ശേഷമുള്ള നിന്റെ ആദ്യത്തെ പരമ്പര വിജയമാണിതെന്നും അതിന്റെ ഓര്‍മ്മയ്‌ക്ക് ഈ പന്ത് എന്നും സൂക്ഷിച്ചുവയ്‌ക്കണമെന്നും ധോണി പറഞ്ഞതായി കോഹ്‌ലി വെളിപ്പെടുത്തി.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1നാണ് ഇന്ത്യയുടെ ജയം. പരമ്പരയിലുടെ നീളം ധോണിയുടെ നിര്‍ദേശം പാലിച്ചായിരുന്നു കോഹ്‌ലി ഗ്രൌണ്ടില്‍ പദ്ധതികളൊരുക്കിയത്.