എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന കായികതാരമാണ് എം.എസ്.ധോണി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എന്ന നിലയില്‍ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ താരമാണ് അദ്ദേഹം. തല, ക്യാപ്റ്റന്‍ കൂള്‍, മഹി എന്നെല്ലാമാണ് ആരാധകര്‍ ധോണിയെ വിളിക്കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത താരമാണ് അദ്ദേഹം. ശരീരത്തിന് ആവശ്യമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നന്നായി കഴിക്കും. ധോണിയുടെ 40-ാം ജന്മദിനമാണ് ഇന്ന്. 1981 ജൂലൈ ഏഴിനാണ് ധോണിയുടെ ജനനം. മുന്‍ ഇന്ത്യന്‍ നായകന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിനു ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം എന്തെല്ലാമെന്ന് നമുക്ക് നോക്കാം.
ചിക്കന്‍ വിഭവങ്ങളാണ് ധോണിയുടെ ഭക്ഷണ മെനുവില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ചിക്കന്‍ വിഭവങ്ങളില്ലാത്ത ഒരു ദിവസം പോലും ധോണിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ തന്നെ ബട്ടര്‍ ചിക്കനാണ് ധോണിക്ക് കൂടുതല്‍ താല്‍പര്യമുള്ളത്. ക്രിക്കറ്റ് മത്സരങ്ങളുള്ള ദിവസങ്ങളില്‍ ഭക്ഷണ മെനുവില്‍ നിന്ന് ബട്ടര്‍ ചിക്കന്‍ ഒഴിവാക്കും. ചോക്ലേറ്റുകളുടെ വലിയ ആരാധകനാണ് ധോണി. ഹോട്ട് ചോക്ലേറ്റ് ഫുഡ്ജാണ് ഏറ്റവും പ്രിയം. ഇടയ്ക്കിടെ ചോക്ലേറ്റ് കഴിക്കുന്ന ശീലവും ധോണിക്കുണ്ട്. ചിക്കന്‍ ടിക്ക പിസ, തൈര്, ചിക്കന്‍ കബാബ്, കാരറ്റ് ഹല്‍വ, പശുവിന്റെ പാല്‍ എന്നിവയും ധോണിയുടെ ഇഷ്ട ആഹാരപദാര്‍ത്ഥങ്ങള്‍ ആണ്.