Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോണിയ്ക്ക് ഇന്ന് 39 ആം പിറന്നാൾ, ധോണി ഇന്ത്യൻ ടീമിൽ കരുത്തായി വളർന്നത് ഇങ്ങനെ !

ധോണിയ്ക്ക് ഇന്ന് 39 ആം പിറന്നാൾ, ധോണി ഇന്ത്യൻ ടീമിൽ കരുത്തായി വളർന്നത് ഇങ്ങനെ !
, ചൊവ്വ, 7 ജൂലൈ 2020 (14:37 IST)
ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസത്തിന് ഇന്ന് 39 ആം പിറന്നാൾ. സച്ചിൻ സച്ചിൻ എന്ന ആരവങ്ങൾക്ക് ശേഷം ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ ആർത്തിരമ്പിയത് ധോണി എന്നായിരുന്നു. 1981 ജൂലൈ 7ന് റാഞ്ചിയിലായിരുന്നു ധോണിയുടെ ജനനം. 2004 ബംഗ്ലദേശുമായുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യൻ ക്രിക്കറ്റിലേയ്ക്ക് അരങ്ങേറ്റം 2005ൽ വിശാഖപട്ടണത്ത്​പാകിസ്ഥാന്​എതിരെയുള്ള മത്സരത്തിൽ 123 പന്തുകളില്‍ നിന്നും നാലു സിക്സറുകളും 15 ബൗണ്ടറികളുമടക്കം 148 റണ്‍സ് അടിച്ചെടുത്ത് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചാണ് ധോണി ആദ്യം കരുത്തുകാട്ടിയത്.
 
പിന്നീടങ്ങോട്ട് ധോണി ഇന്ത്യൻ ടീമിൽ സജീവ സാനിധ്യമായി മാറി. മികച്ച ഒരു വിക്കറ്റ് കീപ്പർക്കായി കത്തിരിയ്ക്കുകയായിരുന്നു ഇന്ത്യൻ ടീമിലേക്ക് ധോണി ഉറച്ച സാനിധ്യമായി പിന്നിട് വളരുകയും ചെയ്തു. ആവർഷം തന്നെ ശ്രീലങ്കയ്ക്കെതിരെ 183 റൻസ് അടിച്ച് ഏകദിനത്തെ തന്റെ ഏറ്റവും മികച്ച റൺസ് കുറിച്ചു ധോണി. സ്റ്റംബിന് മുന്നില്ലും പിന്നിലും ധോണി ഒരുപോലെ ആക്രമണോത്സുകനായ താരമായി മാറി. ബാറ്റിങ്ങിൽ അവസാന ഓവറുകളീൽ വിക്കറ്റ് നഷ്ടപ്പെടാതെയും മികച്ച സ്കോറിലെത്തിച്ചും, ചേസിങ്ങിൽ ആരെയും അമ്പരപ്പിയ്ക്കുന്ന ഫിനിഷർ എന്ന നിലയിലും ധോണി ഇന്ത്യയുടെ വാലറ്റത്തെ കൂടുതൽ കരുത്തുറ്റതാക്കി 
 
2007ൽ രാഹുൽ ദ്രാവിഡ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ. ദക്ഷിണാഫ്രിക്കയില്‍ നടന്ന ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കാനുള്ള ചുമതല ധോണിയിലേയ്ക്ക് എത്തി. കിരീടവുമായാണ് ധോണി മടങ്ങിയെത്തിയത്. പിന്നീട് മൂന്ന് ഫോർമാറ്റുകളിലും നായകനായി ധോണി മാറി. ഏകദിന​ലോകകപ്പും ഐസിസി ചാമ്പ്യന്‍സ്​ട്രോഫിയും ധോണിയുടെ നായകത്വത്തിന് കീഴിൽ നിലപ്പട ഇന്ത്യയിലെത്തിച്ചു. വിമർശനങ്ങൾക്ക് വിജയങ്ങൾകൊണ്ടാണ് ധോണി മറുപടി പറഞ്ഞത്.
 
പിന്നീട് നായകസ്ഥാനം കോഹ്‌ലിയ്ക്ക് കൈമാറിയപ്പോഴും നായകന് തുല്യമായ കരുത്തായ് തന്നെ ധോണി ടീമിൽ തിളങ്ങി. ഏതൊരു കാര്യത്തിലും ധോണിയോട് അഭിപ്രായം ചോദിയ്ക്കാറുണ്ടായിരുന്നു എന്ന് കോഹ്‌ലി തന്നെ പലകുറി പറഞ്ഞിട്ടുണ്ട്. ഐപിഎല്ലിൽ ധോണി നയിച്ച എല്ലാ സീസണുകളിലും ചെന്നൈ പ്ലേ ഓഫിൽ എത്തി. കഴിഞ്ഞ ഏകദിന ലോകകപ്പിലെ സെമിഫൈനലിൽ ഇന്ത്യ പരാജയപ്പെട്ടതിന് ശേഷം പിന്നീട് ധോണി ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. ധോണി ഇനി ഇന്ത്യൻ ടീമിലേയ്ക്ക് മടങ്ങിവരുമോ എന്നതാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ സജീവ ചർച്ചാ വിഷയം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരോഗ്യപ്രവർത്തകർക്ക് ആദരമായി ബാഡ്‌മിന്റണിൽ സ്വന്തമാക്കിയ മെഡലുകൾ സമർപ്പിച്ച് കരോലിന മരിൻ