Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെറിയ കാര്യങ്ങൾ ശരിയാക്കി, വമ്പൻ തിരിച്ചുവരവിനെ കുറിച്ച് ധോണി !

ചെറിയ കാര്യങ്ങൾ ശരിയാക്കി, വമ്പൻ തിരിച്ചുവരവിനെ കുറിച്ച് ധോണി !
, തിങ്കള്‍, 5 ഒക്‌ടോബര്‍ 2020 (12:23 IST)
പഞ്ചാബിനെതിരെ പത്ത് വിക്കറ്റിന്റെ കൂറ്റന്‍ ജയത്തോടെ ഐപിഎല്ലിൽ ശക്തമായി തിരിച്ചുവരവ് നടത്തിയിരിയ്ക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. വിമർഷകർക്കുള്ള കൃത്യമായ മറുപടി തന്നെയായിരുന്നു പഞ്ചാബിനെതിരെ നടന്ന മത്സരം. ചെറിയ കാര്യങ്ങൾ ശരിയാക്കിയതാണ് വിജയത്തിലേയ്ക്ക് തിരികെയെത്തിച്ചത് എന്നാണ് മത്സര ശേഷം നായകൻ ധോണി പറഞ്ഞത്.  
 
'ചെറിയ കാര്യങ്ങള്‍ ഞങ്ങൾ ശരിയായി ചെയ്തു എന്നാണ് വിജയത്തിന് കാരണമെന്ന് എനിക്ക് തോന്നുന്നത്. അതുതന്നെയാണ് ഞങ്ങള്‍ക്ക് പ്രധാനം. ബാറ്റിങ്ങില്‍ ഞങ്ങള്‍ക്ക് ലഭിച്ച ആ തുടക്കയിരുന്നു വേണ്ടിയിരുന്നത്. വരുന്ന മത്സരങ്ങളിലും മികച്ച ഫോം തുടരാന്‍ സാധിയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു', തർക്കങ്ങൾ ഉണ്ടെങ്കിലും ഒരു പ്ലാനുമായാണ് ഞങ്ങൾ മുന്നോട്ടുപോകുന്നത്. അതാണ് ഞങ്ങൾക്കിടയിലെ ബന്ധം' മത്സര ശേഷം ധോണി പറഞ്ഞു
 
വിജയത്തിന്റെ ക്രെഡിറ്റ് ടീം കോച്ച്‌ സ്റ്റീഫന്‍ ഫ്‌ളെമിങിനാണ് എന്ന് പറയാനും ധോനി മടിച്ചില്ല. ഓപ്പണര്‍മാരായ ഷെയ്ന്‍ വാട്ട്‌സണും ഫാഫ് ഡുപ്ലെസിയും തകർത്തടിച്ച മത്സരത്തിൽ മത്സരത്തില്‍ പഞ്ചാബ് ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം വെറും 17.4 ഓവറില്‍ ചെന്നൈ മറികടക്കുകയായിരുന്നു. ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് ചെന്നൈ ജയം സ്വന്തമാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതാണ് കളിയിൽ കാർത്തിക് വരുത്തിയ പിഴവ്: എണ്ണിപ്പറഞ്ഞ് ഗൗതം ഗംഭീർ