Virat Kohli: കോലിയുടെ ആംഗ്യം വിടപറച്ചില്‍ സൂചനയല്ല, അഡ്‌ലെയ്ഡിനുള്ള നന്ദി

അഡ്‌ലെയ്ഡ് ഗ്രൗണ്ടിലെ ആരാധകര്‍ക്കു നന്ദിയായാണ് കോലി ഗ്ലൗസ് ഉയര്‍ത്തി അഭിവാദ്യം നല്‍കിയത്

രേണുക വേണു
വെള്ളി, 24 ഒക്‌ടോബര്‍ 2025 (10:20 IST)
Virat Kohli

Virat Kohli: അഡ്‌ലെയ്ഡില്‍ നടന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ പൂജ്യത്തിനു പുറത്തായ വിരാട് കോലി ഡ്രസിങ് റൂമിലേക്ക് പോകുമ്പോള്‍ കാണികളെ നോക്കി അഭിവാദ്യം അര്‍പ്പിച്ചത് എന്തിനായിരിക്കും? കൈയിലെ ഗ്ലൗസ് ഊരിയ ശേഷം അത് ഉയര്‍ത്തിയാണ് താരം കാണികളെ അഭിവാദ്യം ചെയ്തത്. രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കുകയാണെന്ന സൂചനയാണ് കോലി ഈ അഭിവാദ്യം കൊണ്ട് അര്‍ത്ഥമാക്കിയതെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ അടക്കം കരുതി. എന്നാല്‍ കോലിയുടെ ഈ 'ആംഗ്യം' വിടപറച്ചില്‍ സൂചനയല്ല, മറിച്ച് നന്ദി പറച്ചിലാണ്. 
 
അഡ്‌ലെയ്ഡ് ഗ്രൗണ്ടിലെ ആരാധകര്‍ക്കു നന്ദിയായാണ് കോലി ഗ്ലൗസ് ഉയര്‍ത്തി അഭിവാദ്യം നല്‍കിയത്. കോലിക്കു ഏറ്റവും പ്രിയപ്പെട്ട ഗ്രൗണ്ടുകളില്‍ ഒന്നാണ് അഡ്‌ലെയ്ഡ്. ടെസ്റ്റിലും ഏകദിനത്തിലുമായി അഞ്ച് സെഞ്ചുറികളാണ് കോലി അഡ്‌ലെയ്ഡില്‍ നേടിയിരിക്കുന്നത്. അഡ്‌ലെയ്ഡില്‍ മാത്രം 17 ഇന്നിങ്‌സുകളില്‍ നിന്ന് 975 റണ്‍സ് താരത്തിന്റെ പേരിലുണ്ട്. ഇനി ഇന്ത്യക്കായി അഡ്‌ലെയ്ഡില്‍ കളിക്കാന്‍ കോലിക്ക് അവസരം ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് തനിക്കു പ്രിയപ്പെട്ട ഗ്രൗണ്ടിനോടു ഹൃദയഭേദകമായ രീതിയില്‍ കോലി വിടപറഞ്ഞത്. 
 
പുറത്തായ ശേഷം ഡ്രസിങ് റൂമിലേക്ക് കയറി പോകുമ്പോല്‍ കോലി അതീവ നിരാശനായിരുന്നു. ഈ സമയത്താണ് കൈയിലെ ഗ്ലൗസ് ഉയര്‍ത്തി കാണികളെ കോലി അഭിവാദ്യം ചെയ്തത്. കാണികളുടെ മുഖത്ത് പോലും താരം നോക്കിയിട്ടില്ല. ഇനിയൊരു ഓസ്‌ട്രേലിയന്‍ പര്യടനം കളിക്കാന്‍ താനുണ്ടാകില്ലെന്ന് കോലിക്ക് ഉറപ്പുണ്ട്. പ്രിയപ്പെട്ട ഗ്രൗണ്ടിലെ അവസാന ഇന്നിങ്‌സ് കഴിഞ്ഞു മടങ്ങുമ്പോള്‍ കാണികളെ അഭിവാദ്യം ചെയ്യുകയാണ് കോലി ഈ ആംഗ്യം കൊണ്ട് ഉദ്ദേശിച്ചത്. മാത്രമല്ല കോലി പൂജ്യത്തിനു പുറത്തായെങ്കിലും ഓസ്‌ട്രേലിയന്‍ കാണികള്‍ അടക്കം താരത്തിനു സ്റ്റാന്‍ഡിങ് ഒവേഷന്‍ നല്‍കി. ഇതിനുള്ള നന്ദി സൂചകമായി കൂടിയാണ് കോലിയുടെ അഭിവാദ്യം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാറ്റർമാരെ കുത്തിനിറച്ചാൽ ടീമാകില്ല, കുൽദീപിനെ കളിപ്പിക്കണം : പാർഥീവ് പട്ടേൽ

മാക്സ്വെൽ തിരിച്ചെത്തും, പുതുമുഖങ്ങളായി ജാക്ക് വ്ഡ്വേർഡ്സും ബീർഡ്മാനും, അടിമുടി മാറി ഓസീസ് ടീം

ആദം സാമ്പ വിക്കറ്റുകളെടുക്കുമ്പോൾ കുൽദീപ് വെള്ളം കൊടുക്കാൻ നടക്കുന്നു, ഗംഭീറിനെതിരെ വിമർശനവുമായി ആരാധകർ

'അങ്ങനെയുള്ളവര്‍ക്കു ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ആവശ്യപ്പെടാന്‍ സാധിക്കില്ല'; മുന്‍ഭാര്യയെ വിടാതെ ചഹല്‍

ഐപിഎല്ലിന് ശേഷം പേശികൾക്ക് അപൂർവരോഗം ബാധിച്ചു, കൂടെ നിന്നത് അവർ മാത്രം, തുറന്ന് പറഞ്ഞ് തിലക് വർമ

അടുത്ത ലേഖനം
Show comments