Select Your Language

Notifications

webdunia
webdunia
webdunia
webdunia

Dinesh Karthik: റിഷഭ് പന്തിനെ ബെഞ്ചില്‍ ഇരുത്തി ദിനേശ് കാര്‍ത്തിക്കിനെ കളിപ്പിക്കാന്‍ കാരണം ഇതാണ്

മുന്‍നിരയില്‍ കെ.എല്‍.രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിങ്ങനെ നാല് ബാറ്റര്‍മാര്‍ ഉള്ളപ്പോള്‍ പന്തിന്റെ ആവശ്യമില്ലെന്നാണ് സെലക്ടര്‍മാരുടെ അഭിപ്രായം

Dinesh Karthik: റിഷഭ് പന്തിനെ ബെഞ്ചില്‍ ഇരുത്തി ദിനേശ് കാര്‍ത്തിക്കിനെ കളിപ്പിക്കാന്‍ കാരണം ഇതാണ്
, ചൊവ്വ, 30 ഓഗസ്റ്റ് 2022 (09:44 IST)
Dinesh Karthik and Rishabh Pant: ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ റിഷഭ് പന്തിനെ ബെഞ്ചില്‍ ഇരുത്തി ദിനേശ് കാര്‍ത്തിക്കിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനാണ് ഇന്ത്യന്‍ ടീം തീരുമാനിച്ചത്. ഈ തീരുമാനം എല്ലാവരേയും അതിശയിപ്പിക്കുന്നതായിരുന്നു. ഇന്ത്യയുടെ ഭാവി താരമായ പന്തിനെ എന്തുകൊണ്ട് പുറത്തിരുത്തി എന്ന് പല കോണുകളില്‍ നിന്നും ചോദ്യം ഉയര്‍ന്നു. ട്വന്റി 20 ലോകകപ്പ് ലക്ഷ്യംവെച്ചാണോ ഈ തീരുമാനം എന്ന് പോലും ആരാധകര്‍ക്ക് സംശയമായി. 
 
റിഷഭ് പന്തിന് പകരം കാര്‍ത്തിക്കിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത് ട്വന്റി 20 ലോകകപ്പ് കൂടി ലക്ഷ്യമിട്ടാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ദിനേശ് കാര്‍ത്തിക്കിനോട് ഫിനിഷര്‍ റോള്‍ വഹിക്കാനാണ് സെലക്ടര്‍മാരും മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ആവശ്യപ്പെട്ടിരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പം ദിനേശ് കാര്‍ത്തിക്ക് കൂടി ഫിനിഷര്‍ റോളില്‍ ഉണ്ടെങ്കില്‍ അത് ടീമിന്റെ ബാറ്റിങ് കരുത്ത് വര്‍ധിപ്പിക്കുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.
 
മുന്‍നിരയില്‍ കെ.എല്‍.രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിങ്ങനെ നാല് ബാറ്റര്‍മാര്‍ ഉള്ളപ്പോള്‍ പന്തിന്റെ ആവശ്യമില്ലെന്നാണ് സെലക്ടര്‍മാരുടെ അഭിപ്രായം. ഈ നാല് പേരില്‍ ആരെങ്കിലും പുറത്തിരിക്കുകയാണെങ്കില്‍ മാത്രമേ പന്തിനെ പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവരൂ. പന്തിന് ഫിനിഷര്‍ റോള്‍ വഹിക്കാന്‍ സാധിക്കില്ല എന്നതാണ് ദിനേശ് കാര്‍ത്തിക്കിന് പ്ലേയിങ് ഇലവനിലേക്ക് വഴിയൊരുക്കിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിസ്‌വാനെ ചേർത്ത് പിടിക്കുന്ന ഹാർദ്ദിക്: വിദ്വേഷത്തിൻ്റെ കാലത്ത് സ്നേഹം പടർത്തുന്ന കാഴ്ച