Select Your Language

Notifications

webdunia
webdunia
webdunia
webdunia

വൈകരുതെന്ന് ധോണി, കോഹ്ലിയെ കൊണ്ട് സാധിക്കില്ലെന്ന് ആരാധകർ! - പോര് മുറുകുന്നു

വൈകരുതെന്ന് ധോണി, കോഹ്ലിയെ കൊണ്ട് സാധിക്കില്ലെന്ന് ആരാധകർ! - പോര് മുറുകുന്നു
, ശനി, 16 മാര്‍ച്ച് 2019 (08:57 IST)
ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. മാര്‍ച്ച് 23 ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിന്റെ കുപ്പായത്തില്‍ കളിക്കുന്ന പല താരങ്ങളും നേര്‍ക്കുനേര്‍ പോരിനിറങ്ങും. 
 
ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് സൂപ്പർതാരങ്ങൾ നേർക്കുനേർ ഏറ്റുമുട്ടുന്ന പോരാട്ടമാണ് ആദ്യം തന്നെ. മഹേന്ദ്ര സിങ് ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനായും വിരാട് കോഹ്ലി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ക്യാപ്റ്റനായുമാണ് ഐപിഎല്ലിനെത്തുന്നത്. 
 
ഈ രണ്ട് താരങ്ങളും നേര്‍ക്കുനേര്‍ വരുന്നു എന്നതുകൊണ്ട് തന്നെ ടൂര്‍ണമെന്റിന്റെ ടീസറില്‍ ഇവര്‍ പരസ്പരം വെല്ലുവിളിക്കുന്ന തീമാണ് ഒരുക്കിയിരിക്കുന്നത്. ഒരിക്കലും വൈകരുതെന്ന് ധോണി പറയുന്നതാണ് പരസ്യത്തില്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. 
 
2013ലെ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം 2018ല്‍ ആണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്ലിന് എത്തിയത്. കിരീടം ചൂടിയായിരുന്നു ധോണിയും കൂട്ടരും തിരിച്ചുവരവ് ആഘോഷിച്ചത്. ധോണിക്ക് കിരീടം ഒരു പുത്തരിയല്ലെന്നാണ് ധോണി ഫാൻസ് പറയുന്നത്. 
 
അതേസമയം, ഒറ്റ ട്രോഫി പോലും സ്വന്തമാക്കാന്‍ സാധിക്കാത്ത റോയല്‍ ചലഞ്ചേഴ്‌സ് എല്ലാ വര്‍ഷവും ആരാധകരെ നിരാശരാക്കിയിരുന്നു. റോയൽ ചലഞ്ചേഴ്സിന്റെ ആരാധകർക്ക് പോലും കോഹ്ലി ഇത്തവണയെങ്കിലും കിരീടം ചൂടുമോയെന്ന കാര്യത്തിൽ വലിയ പ്രതീക്ഷയൊന്നും ഇല്ല. ഈ വര്‍ഷമെങ്കിലും കാത്തിരിപ്പ് സഫലമാകണമെന്ന ആഗ്രഹം മാത്രമാണുള്ളതെന്ന് ഇവർ തന്നെ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഒരു യുവതി റോഡിലേക്ക് വീണു, ഇത് കണ്ട് താരങ്ങള്‍ ബസില്‍ നിന്നിറങ്ങിയപ്പോള്‍ വെടിയൊച്ചകള്‍ കേട്ടു, കമിഴ്ന്ന് കിടന്നത് ഏറെനേരം’; വെളിപ്പെടുത്തലുമായി ടീം സ്റ്റാഫ്