Webdunia - Bharat's app for daily news and videos

Install App

രോഹിത്തിന് ഒരൊറ്റ ഐപിഎൽ സീസണിൽ പോലും 600 റൺസ് നേടാനാവത്തത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ല: ഗംഭീർ

Webdunia
ഞായര്‍, 10 ഒക്‌ടോബര്‍ 2021 (15:25 IST)
മുംബൈ നായകൻ രോഹിത് ശർമയ്ക്ക് ഒരു ഐപിഎൽ സീസണിൽ പോലും 600 റൺസ് നേടാൻ സാധിക്കാത്തത് അത്ഭുതപ്പെടുത്തുന്നുവെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇഷ്ടാനുസാരം റൺസ് കണ്ടെത്താൻ കഴിവുള്ള രോഹിത്തിന് പക്ഷേ ഐപിഎല്ലിൽ തന്റെ കഴിവിനൊത്ത പ്രകടനം നടത്താനാകുന്നില്ലെന്നാണ് ഗംഭീർ പറയുന്നത്.
 
അവന് ഒരിക്കൽ പോലും വലിയ ഐപിഎൽ സീസൺ ലഭിച്ചിട്ടില്ല എന്നത്  എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. അവനെ പ്രതിരോധിക്കാൻ എനിക്ക് കാരണമില്ല. അവൻ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കടന്നുവന്നപ്പോൾ മുതൽ ഞാൻ അവനെ വിസ്‌മയത്തോടെയാണ് കാണുന്നത്. ഇന്ത്യ സൃഷ്ടിച്ച ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളാണ് അവൻ.
 
അത് അവൻ അന്താരാഷ്ട്ര വേദികളിൽ തെളിയിച്ചതാണ്. എന്നാൽ മുംബൈ ജേഴ്‌സിയിൽ വരുമ്പോൾ കോലിയുടേത് പോലെയോ കെഎൽ രാഹുലിന്റേത് പോലെയോ ഒരു 600 റൺസ് സീസൺ അവനില്ല എന്നത് അത്ഭുതമാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നതിൽ നിന്നും വ്യത്യസ്‌തമായി ഐപിഎല്ലിൽ ഭീരുത്വം നിറഞ്ഞ സമീപനമാണ് അവൻ പുലർത്തുന്നത്.
 
മുംബൈ ഇന്ത്യൻസിന്റെ ബാറ്റിങിന്റെ ആഴം പരിഗണിക്കുമ്പോൾ രോഹിത് കൂടുതൽ അക്രമണോത്സുകമായിട്ടായിരിക്കണം ബാറ്റ് ചെയ്യുന്നത്. എന്നാൽ സംഭവിക്കുന്നത് അങ്ങനെയല്ല. അത് എന്തുകൊണ്ടാണെന്ന് അറിയില്ല ഗംഭീർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

അടുത്ത ലേഖനം
Show comments