Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ട്രൈക്ക് റേറ്റ് എന്നത് ഓവർറേറ്റഡായ കാര്യം, വിരാട് കോലിക്ക് പിന്തുണയുമായി ഗൗതം ഗംഭീർ

സ്ട്രൈക്ക് റേറ്റ് എന്നത് ഓവർറേറ്റഡായ കാര്യം, വിരാട് കോലിക്ക് പിന്തുണയുമായി ഗൗതം ഗംഭീർ
, വ്യാഴം, 7 ഒക്‌ടോബര്‍ 2021 (20:59 IST)
നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന പതിനാലാം ഐപിഎൽ സീസണിൽ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് സ്ട്രൈക്ക് റേറ്റ് കുറവാണെന്ന തരത്തിൽ ഉയരുന്ന വിമർശനങ്ങൾക്കെതിരെ മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. സ്‌ട്രൈക്ക് റേറ്റ് എന്നത് ഓവർ റേറ്റഡ് കാര്യമാണെന്നും കോലി മാക്‌സ്‌വെല്ലിനെ പോലെ കളിക്കണമെന്ന് പ്രതീക്ഷിക്കുന്നത് തെറ്റാണെന്നും ഗംഭീർ പറഞ്ഞു.
 
സ്ട്രൈക്ക് റേറ്റ് എന്നത് ഓവർ റേറ്റഡായ കാര്യമാണ്. കോലിയെ പോലൊരു താരത്തിന് 600 റൺസുള്ള സീസണുണ്ടാകുമെന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാം. എന്നാൽ മാക്‌സ്‌വെല്ലിൽ നിന്നും ഇത് പ്രതീക്ഷിക്കാനാവില്ല. മാക്‌സ്‌വെൽ 120-125 സ്ട്രൈക്ക് റേറ്റിലോ കോലി 160 സ്ട്രൈക്ക് റേറ്റിലോ ബാറ്റ് ചെയ്യുമെന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാനാവില്ല. രണ്ടും വ്യത്യസ്‌തമാണ്. വ്യത്യസ്‌ത സ്കില്ലുകളുടെ കൂടിചേരലാണ് ഒരു ടീമിനെ വിജയിപ്പിക്കുന്നത്. ഗംഭീർ പറഞ്ഞു.
 
പതിനാലാം ഐപിഎൽ സീസണിൽ 13 മത്സരങ്ങളിൽ നിന്നും 30.16 ശരാശരിയിൽ 362 റൺസാണ് കോലി നേടിയത്. 121.47 ആണ് കോലിയുടെ ഈ വർഷത്തെ സ്ട്രൈക്ക് റേറ്റ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ എത്ര വേണേല്‍ എഴുതിയെടുത്തോ; പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് പാക് വ്യവസായിയുടെ ബ്ലാങ്ക് ചെക്ക്