ഇന്ത്യക്കായി അരങ്ങേറിയ ആദ്യ ഏകദിനമത്സരത്തിൽ അരങ്ങേറ്റക്കാരന്റെ അതിവേഗ അർധസെഞ്ചുറി എന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കി ക്രുനാൽ പാണ്ഡ്യ. മുംബൈ ഇന്ത്യൻസിന്റെ അവിഭാജ്യ ഘടകമായ പാണ്ഡ്യ സഹോദരങ്ങളിലെ ക്രുനാലിന്റെ അരങ്ങേറ്റം പക്ഷേ വൈകാരിക രംഗങ്ങൾക്കും ആരാധകരെ സാക്ഷിയാക്കി.
ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ച ശേഷമാണ് ആരാധകരുടെ ഹൃദയത്തിൽ കൊള്ളുന്ന നിമിഷങ്ങൾ ഗ്രൗണ്ടിൽ പിറന്നത്.ഇന്ത്യന്‍ ഇന്നിംഗ്സ് പൂര്‍ത്തിയായശേഷം ക്രുനാലിനെ അഭിമുഖത്തിനായി കമന്‍റേറ്റര്‍ കൂടിയായ മുന്‍ ഇന്ത്യൻ താരം മുരളി കാർത്തിക് ക്ഷണീച്ചതോടെ ക്രുനാൽ വാക്കുകൾ കിട്ടാതെ പൊട്ടികരഞ്ഞു.
ഈ അർധസെഞ്ചുറി ഞാൻ അച്ഛന് സമർപ്പിക്കുന്നു. എനിക്ക് കൂടുതലൊന്നും പറയാൻ കഴിയുന്നില്ല. ഹാർദ്ദിക്കിനെ കെട്ടിപിടിച്ചുകൊണ്ട് ക്രുനാൽ കരഞ്ഞു. ഈ വർഷം ആദ്യമാണ് ക്രുനാലിന്‍റെയും ഹര്‍ദ്ദിക്കിന്‍റെ പിതാവ് ഹിമാന്‍ശു പാണ്ഡ്യ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്. നേരത്തെ ഇന്ത്യൻ ഏകദിന ക്യാപ് അണിഞ്ഞ ശേഷവും ക്രുനാൽ അച്ഛന്റെ ഓർമയിൽ കണ്ണീരണിഞ്ഞിരുന്നു