ഇംഗ്ലണ്ടിനും തിരിച്ചടി; വെടിക്കെട്ട് ബാറ്റ്‌സ്‌മാന് പരുക്ക്, ചികിത്സ അതിവേഗം തുടരുന്നു

ശനി, 25 മെയ് 2019 (13:07 IST)
ലോകകപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കിരീട സാധ്യത ഏറ്റവും കൂടുതല്‍ കല്‍പ്പിക്കുന്ന ഇംഗ്ലണ്ടിന് തിരിച്ചടി. പരിശീലനത്തിനിടെ ക്യാപ്‌റ്റന്‍ മോയിന്‍ മോര്‍ഗന് പരുക്കേറ്റു.

സതാംപ്ടണില്‍ നെറ്റ്‌സില്‍ ബാറ്റ് ചെയ്യുമ്പോള്‍ മോര്‍ഗന്റെ വിരലിന് പരുക്കേല്‍ക്കുകയാ‍യിരുന്നു. തുടര്‍ന്ന് പരിശീലനം മതിയാക്കി താരം ഗ്രൌണ്ട് വിട്ടു. ചികിത്സ തേടിയെങ്കിലും പരുക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്ന് വ്യക്തമല്ല.

മോര്‍ഗന്റെ പരുക്ക് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി എക്സ്- റേ ടെസ്റ്റ് നടത്തി. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

ഞായറാഴ്‌ച ഇംഗ്ലണ്ടിന് ഓസീസുമായി സന്നാഹ മത്സരം കളിക്കേണ്ടത്. മത്സരത്തില്‍ മോര്‍ഗന്‍ കളിച്ചില്ലെങ്കില്‍   ജോ റൂട്ടായിരിക്കും ടീമിനെ നയിക്കുക. അഫ്ഗാനിസ്ഥാനുമായിട്ടാണ് ഇംഗ്ലണ്ടിന്റെ അടുത്ത സന്നാഹ മത്സരം.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; സൂപ്പര്‍താരത്തിന് പരുക്ക് - വിവരങ്ങള്‍ പുറത്തുവിടാതെ അധികൃതര്‍