ലോകകപ്പില്‍ ഇന്ത്യക്ക് നേരിടേണ്ടി വരുക ഈ ഗുരുതര പ്രശ്‌നം; തുറന്ന് പറഞ്ഞ് പൂജാര

വെള്ളി, 17 മെയ് 2019 (19:22 IST)
ഇംഗ്ലണ്ടിലും വെയില്‍‌സിലുമായി നടക്കുന്ന ഏകദിന ലോകകപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ടീം ഇന്ത്യക്ക് പിഴയ്‌ക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ തുറന്നു പറഞ്ഞ് ചേതേശ്വര്‍ പൂജാര.

ശക്തമായ ടീമാണ് നമ്മുടേതെങ്കിലും ഇംഗ്ലണ്ടിലേത് ഫാസ്‌റ്റ് പിച്ചുകളാണ്. സ്‌പിന്നര്‍മാര്‍ക്ക് കാര്യങ്ങള്‍ ഒട്ടും അനുകൂലമാകില്ല. ഇക്കാര്യം മാത്രമാകും വിരാട് കോഹ്‌ലിയേയും സംഘത്തെയും ബാധിക്കുക.

വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ നമ്മുടെ ബോളര്‍മാര്‍ പുതിയ മാര്‍ഗങ്ങള്‍ തേടേണ്ടി വരും. ഏകദിന മത്സരങ്ങളില്‍ വിക്കറ്റെടുക്കുകയെന്നത് നിര്‍ണായകമാണ്. അല്ലെങ്കില്‍ റണ്ണൊഴുകും.

ഫ്ലാറ്റ് ട്രാക്കുകളില്‍ കളിക്കുമ്പോള്‍ ബോളിംഗായിരിക്കും ഏറെ പ്രധാനപ്പെട്ടതെന്നും മുംബൈയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കവെ ടെസ്‌റ്റ് താരമായ പൂജാര പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മലിംഗയുടെത് നോബോള്‍, ഷോട്ട് കളിക്കരുതെന്ന് ജഡേജ ഠാക്കൂറിനോട് പറഞ്ഞു; ആരോപണവുമായി ചെന്നൈ ആരാധകര്‍