Select Your Language

Notifications

webdunia
webdunia
webdunia
Friday, 4 April 2025
webdunia

അശ്വിൻ വരട്ടെ, നാലാം ടെസ്റ്റിൽ ഇന്ത്യ മുന്നോട്ട് വെയ്‌ക്കുന്ന ഏത് വെല്ലുവിളിയും നേരിടാൻ ഒരുക്കമാണെന്ന് ജോ റൂട്ട്

ജോ റൂട്ട്
, ബുധന്‍, 1 സെപ്‌റ്റംബര്‍ 2021 (08:12 IST)
ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ സ്റ്റാർ സ്പിന്നർ ആർ അശ്വിനെ നേരിടാൻ ഇംഗ്ലണ്ട് തായ്യാറായികഴിഞ്ഞെന്ന് നായകൻ ജോ റൂട്ട്. ഇന്ത്യ തങ്ങളുടെ ടീം കോമ്പിനേഷനിൽ എന്തുമാറ്റം വരുത്തിയാലും അതിനെ നേരിടാൻ തയ്യാറാണെന്ന് റൂട്ട് പറഞ്ഞു.
 
ഓവലിൽ ഇന്ത്യ മുന്നോട്ട് വെയ്ക്കുന്ന ഏത് വെല്ലുവിളിയും നേരിടാൻ ഇംഗ്ലണ്ട് തയ്യാറാണ്.ആര് പന്തെറിഞ്ഞാലും പന്തിന്റെ മികവിനനുസരിച്ചാണ് കളിക്കുന്നത്. അല്ലാതെ കളിക്കാരന്റെ പെരുമ അവിടെ വിഷയമല്ല. ജോ റൂട്ട് പറഞ്ഞു.
 
 അതേസമയം ആഷസ് നേടാതെ ഇംഗ്ലണ്ടിന്റെ മഹാനായ ക്യാപ്‌റ്റനായി പരിഗണിക്കാനാവില്ലെന്ന പ്രതികരണത്തോട് ക്യാപ്റ്റനെന്ന നിലയില്‍ മറ്റുള്ളവര്‍ പറയുന്നതിനെക്കുറിച്ച് ഞാനാലോചിക്കാറില്ല. ഇംഗ്ലണ്ട് ക്യാപ്റ്റനായിരിക്കുന്ന കാലത്തോളം കഴിവിന്‍റെ പരമാവധി പുറത്തെടുക്കുക എന്നതാണ് എന്‍റെ ജോലി എന്നതായിരുന്നു റൂട്ടിന്റെ മറുപടി. ഇംഗ്ലണ്ട് നായകനെന്ന നിലയിൽ ആഷസ് പ്രധാനമാണെങ്കിലും ഇന്ത്യക്കെതിരായ പരമ്പരയാണ് നിലവിൽ പ്രധാനമെന്നും ജോ റൂട്ട് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരിയറിലെ ഏറ്റവും മോശം ഫോമിൽ? എന്താണ് കോലിയ്ക്ക് സംഭവിച്ചത്? നാസർ ഹുസൈൻ പറയുന്നു