Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

ഐപിഎൽ2022: ഇംഗ്ലണ്ട് താരങ്ങളുള്ള ടീമുകൾക്ക് എട്ടിന്റെ പണി

ഐപിഎൽ
, വെള്ളി, 28 ജനുവരി 2022 (19:52 IST)
ഐപിഎൽ 2022 സീസണിന്റെ അവസാനഘട്ടം പ്രമുഖ ഇംഗ്ലണ്ട് താരങ്ങൾക്ക് നഷ്ടമായേക്കുമെന്ന് സൂചന. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയുടെ തയ്യാറെടുപ്പിനായി ഇംഗ്ലണ്ട് താരങ്ങളെ ഈ സമയത്ത് ഇംഗ്ലണ്ട് തിരിച്ചുവിളിച്ചേക്കും. ജൂൺ രണ്ടിനാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. മെയ് 19ന് മുന്‍പായി ടെസ്റ്റ് ടീമംഗങ്ങള്‍ ഇംഗ്ലണ്ടിൽ എത്താന്‍ ഇസിബി നിർദേശിക്കുമെന്നാണ് റിപ്പോർട്ട്.
 
മെയ് അവസാനം വരെ ഐപിഎൽ നീണ്ടേക്കും എന്നാണ് സൂചന. ആഷസില്‍ കളിച്ച ജോസ് ബട്‍‍ലര്‍, ജോണി ബെയര്‍സ്റ്റോ, മാര്‍ക്ക് വുഡ്, ഡേവിഡ് മലാന്‍, സാം ബില്ലിംഗ്സ് എന്നിവര്‍ ഐപിഎൽ ലേലപ്പട്ടികയിലുണ്ട്. ജോസ് ബട്‍‍ലറെ രാജസ്ഥാന്‍ റോയല്‍സും മോയിന്‍ അലിയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സും നിലനിര്‍ത്തിയിരുന്നു. 22 ഇംഗ്ലീഷ് താരങ്ങളാണ് ഐപിഎൽ താരലേലത്തിന് പേര് നൽകിയിട്ടുള്ളത്.
 
ഐപിഎല്‍ 2022 സീസണ്‍ ഇന്ത്യയില്‍ വച്ചുതന്നെ നടത്താനാണ് ബിസിസിഐ പദ്ധതിയിടുന്നത്. മുംബൈയെയാണ് പ്രധാന വേദിയായി പരിഗണിക്കുന്നത്. ഫെബ്രുവരി 13, 14 തീയതികളില്‍ ഐപിഎല്ലിന് മുന്നോടിയായുള്ള മെഗാതാരലേലം നടക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വേണ്ടത് ഒരേയൊരു വിജയം മാത്രം, ചരിത്രനേട്ടത്തിനരികെ നദാൽ, നേടുമോ ഇരുപത്തിയൊന്നാം ഗ്രാൻസ്ലാം?