Webdunia - Bharat's app for daily news and videos

Install App

England vs West Indies, 1st T20I: ആദ്യ ടി20 യില്‍ ഇംഗ്ലണ്ടിനു ജയം; സെഞ്ചുറിക്കരികെ ബട്‌ലര്‍ വീണു

നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ഇംഗ്ലണ്ട് പേസര്‍ ലിയാം ഡ്വസണ്‍ ആണ് കളിയിലെ താരം

രേണുക വേണു
ശനി, 7 ജൂണ്‍ 2025 (10:48 IST)
Jos Buttler

England vs West Indies, 1st T20I: വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനു 21 റണ്‍സ് ജയം. ടോസ് ലഭിച്ചു ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ വെസ്റ്റ് ഇന്‍ഡീസിനു നേടാനായത് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ്. 
 
നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ഇംഗ്ലണ്ട് പേസര്‍ ലിയാം ഡ്വസണ്‍ ആണ് കളിയിലെ താരം. മാത്യു പോട്ട്‌സിനും ജേക്കബ് ബെതേലിനും രണ്ട് വീതം വിക്കറ്റുകള്‍. ആദില്‍ റാഷിദ് ഒരു വിക്കറ്റ് വീഴ്ത്തി. 23 പന്തില്‍ മൂന്ന് വീതം ഫോറും സിക്‌സും സഹിതം 39 റണ്‍സ് നേടിയ ഓപ്പണര്‍ ഇവിന്‍ ലെവിസ് ആണ് വെസ്റ്റ് ഇന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. റോസ്റ്റണ്‍ ചേസ് (20 പന്തില്‍ 24 റണ്‍സ്), ജോണ്‍സണ്‍ ചാള്‍സ് (15 പന്തില്‍ 18 റണ്‍സ്, റൊമാരിയോ ഷെപ്പേര്‍ഡ് (12 പന്തില്‍ 16 റണ്‍സ്), ജേസണ്‍ ഹോള്‍ഡര്‍ (13 പന്തില്‍ പുറത്താകാതെ 16 റണ്‍സ്) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. 
 
59 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം 96 റണ്‍സ് നേടിയ ജോസ് ബട്‌ലര്‍ ആണ് ഇംഗ്ലണ്ടിനായി മികച്ച പ്രകടനം കാഴ്ചവെച്ചത്. നാല് റണ്‍സ് അകലെ ബട്‌ലര്‍ക്ക് സെഞ്ചുറി നഷ്ടമായി. ഓപ്പണര്‍ ജാമി സ്മിത്ത് 20 പന്തില്‍ 38 റണ്‍സെടുത്തു. ജേക്കബ് ബെതേല്‍ 23 പന്തില്‍ 23 റണ്‍സുമായി പുറത്താകാതെ നിന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0 ത്തിനു ലീഡ് ചെയ്യുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

India A vs England Lions: കെ.എല്‍.രാഹുല്‍ കരുത്തില്‍ ഇന്ത്യ; തിളങ്ങി കരുണും ജുറലും

Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി

sabalenka vs coco gauff: ഫ്രഞ്ച് ഓപ്പണിൽ സബലേങ്കയോ കൊക്കോഗഫോ?, വനിതാ വിഭാഗത്തിൽ കന്നികിരീടം ലക്ഷ്യമിട്ട് ആദ്യ 2 റാങ്കുകാർ

പരിക്ക് തളർത്തിയില്ല, ചെഹൽ ഐപിഎല്ലിൽ കളിച്ചത് ഒടിഞ്ഞ വാരിയെല്ലുമായി, വെളിപ്പെടുത്തി ആർ ജെ മഹ്‌വാഷ്

#ArrestKohli: 'കോലിയെ അറസ്റ്റ് ചെയ്യൂ'; എക്‌സില്‍ ട്രെന്‍ഡിങ്ങായി ഹാഷ് ടാഗ്

അടുത്ത ലേഖനം
Show comments