Select Your Language

Notifications

webdunia
webdunia
webdunia
webdunia

India A vs England Lions: കെ.എല്‍.രാഹുല്‍ കരുത്തില്‍ ഇന്ത്യ; തിളങ്ങി കരുണും ജുറലും

40-2 എന്ന നിലയില്‍ ഇന്ത്യ പരുങ്ങലിലായെങ്കിലും ഓപ്പണറായി ക്രീസിലെത്തിയ രാഹുല്‍ ക്ഷമയോടെ പിടിച്ചുനിന്നു

ഇന്ത്യ എ, ഇംഗ്ലണ്ട് ലയണ്‍സ്, ഇന്ത്യ എ - ഇംഗ്ലണ്ട് ലയണ്‍സ്, കെ.എല്‍.രാഹുല്‍, India A, England Lions, India Tour of England, India vs England Match Updates, KL Rahul

രേണുക വേണു

, ശനി, 7 ജൂണ്‍ 2025 (09:24 IST)
KL Rahul - India A vs England Lions

India A vs England Lions: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ (England Lions) അനൗദ്യോഗിക രണ്ടാം ടെസ്റ്റില്‍ ഇന്ത്യ എയ്ക്ക് (India A) മികച്ച സ്‌കോര്‍. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ 83 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സ് ഇന്ത്യ എ നേടിയിട്ടുണ്ട്. ഇന്ത്യക്കായി കെ.എല്‍.രാഹുല്‍ (KL Rahul) സെഞ്ചുറി നേടി. 
 
40-2 എന്ന നിലയില്‍ ഇന്ത്യ പരുങ്ങലിലായെങ്കിലും ഓപ്പണറായി ക്രീസിലെത്തിയ രാഹുല്‍ ക്ഷമയോടെ പിടിച്ചുനിന്നു. 168 പന്തില്‍ 15 ഫോറും ഒരു സിക്‌സും സഹിതം 116 റണ്‍സ് നേടിയാണ് രാഹുല്‍ പുറത്തായത്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (26 പന്തില്‍ 17), മൂന്നാമനായി ക്രീസിലെത്തിയ നായകന്‍ അഭിമന്യു ഈശ്വരന്‍ (13 പന്തില്‍ 11) എന്നിവര്‍ അതിവേഗം പുറത്തായി. കരുണ്‍ നായര്‍ (71 പന്തില്‍ 40), ധ്രുവ് ജുറല്‍ (87 പന്തില്‍ 52), നിതീഷ് കുമാര്‍ റെഡ്ഡി (57 പന്തില്‍ 34) എന്നിവരും തിളങ്ങി. തനുഷ് കൊട്ടിയന്‍ (അഞ്ച്), അന്‍ഷുല്‍ കംബോജ് (ഒന്ന്) എന്നിവരാണ് ആദ്യദിനം കളി അവസാനിപ്പിക്കുമ്പോള്‍ ക്രീസില്‍. 
 
ക്രിസ് വോക്‌സ് ഇംഗ്ലണ്ട് ലയണ്‍സിനായി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ജോര്‍ജ് ഹില്ലിനു രണ്ടും ഫര്‍ഹാന്‍ അഹമ്മദ്, ടോം ഹൈനസ് എന്നിവര്‍ക്കു ഓരോ വിക്കറ്റുകളും. ഇന്ത്യ എ - ഇംഗ്ലണ്ട് ലയണ്‍സ് ആദ്യ ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി