ഇപിഎഫ് വരിക്കാരുടെ ഇ-നോമിനേഷൻ നടത്താനുള്ള അവസാന തിയതി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ നീട്ടി. ഡിസംബര്‍ 31നുശേഷവും നോമിനേഷന്‍ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് ട്വിറ്ററിലൂടെയാണ് ഇപിഎഫ്ഒ അറിയിച്ചത്.
ഡിസംബർ 31നകം ഇ-നോമിനേഷൻ പൂർത്തിയാക്കണമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ വെബ്‌സൈറ്റിലെ തകരാർ മൂലം നിരവധി പേർക്ക് നോമിനിയുടെ വിവരങ്ങൾ ചേർക്കാനായിരുന്നില്ല.
എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം പ്രകാരം പെന്‍ഷന്‍ ലഭിക്കുന്നതിനും എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് സ്‌കീം പ്രകാരം ആശ്രിതര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിനും ഇ-നോമിനേഷൻ നിർബന്ധമാക്കിയിരുന്നു. സേവനങ്ങളെല്ലാം ഓണ്‍ലൈനാക്കുന്നതിന്റെ ഭാഗമായിരുന്നു ഇ-നോമിനേഷനും ഏര്‍പ്പെടുത്തിയത്.