Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിക്കിമിലെ ജവഹർ‌ലാൽ നെഹ്‌റു റോഡിന്റെ പേര് മാറ്റി, ഇനി നരേന്ദ്ര മോദി മാർഗ്

സിക്കിമിലെ ജവഹർ‌ലാൽ നെഹ്‌റു റോഡിന്റെ പേര് മാറ്റി, ഇനി നരേന്ദ്ര മോദി മാർഗ്
, വ്യാഴം, 30 ഡിസം‌ബര്‍ 2021 (14:19 IST)
സിക്കിമിലെ സോംഗോ തടാകത്തേയും നാഥുല ബോർഡർ പാസിനേയും ബന്ധിപ്പിക്കുന്ന ജവഹർലാൽ നെഹ്റു റോഡ് നരേന്ദ്രമോദി മാർഗ് എന്ന് പുനർനാമകരണം ചെയ്‌ത് സിക്കിം സർക്കാർ. റോഡ് സിക്കിം ഗവർണർ ഗംഗാ പ്രസാദ് ഉദ്ഘാടനം ചെയ്തു.
 
സിക്കിം സംസ്ഥാന ബിജെപി നേതാവ് ഡി.ബി. ചൗഹാൻ റോഡിന്റെ ഉദ്ഘാടന ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചു.സൗജന്യ വാക്സിനും റേഷനും നൽകിയതിന്റെ ആദരസൂചകമായാണ് ഈ പാതയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകിയതെന്ന് പഞ്ചായത്ത് തലവൻ ഐ.കെ. റസൈലി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ സര്‍ക്കാര്‍ മാറ്റില്ലെന്ന് കോടിയേരി ബാലകൃഷ്ണ്ന്‍