Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബബിളിലാണെങ്കിൽ ബ്രാഡ്‌മാന്റെ ശരാശരി പോലും താഴും, 24 മാസത്തിൽ ആകെ 25 ദിവസമാണ് അവർ വീട്ടിൽ നിന്നത്: രവി ശാസ്‌ത്രി

ബബിളിലാണെങ്കിൽ ബ്രാഡ്‌മാന്റെ ശരാശരി പോലും താഴും, 24 മാസത്തിൽ ആകെ 25 ദിവസമാണ് അവർ വീട്ടിൽ നിന്നത്: രവി ശാസ്‌ത്രി
, ചൊവ്വ, 9 നവം‌ബര്‍ 2021 (17:15 IST)
സെമി ഫൈനൽ കാണാതെ ഇന്ത്യൻ ടീം ടി20 ലോകകപ്പിൽ നിന്നും പുറത്തായതിൽ ബയോ ബബിൾ ജീവിതത്തെ പഴിച്ച് ടീം മുഖ്യ പരിശീലകൻ രവി ശാസ്‌‌ത്രി. ബയോ ബബിളിൽ തുടർച്ചയായി കഴിയേണ്ടി വന്നാൽ സാക്ഷാൽ ബ്രാഡ്‌മാന്റെ പോലും ശരാശരി താഴേക്ക് പോകുമെന്ന് രവി ശാസ്‌ത്രി പറഞ്ഞു.
 
കഴിഞ്ഞ ആറ് മാസമായി ടീം ബയോ ബബിളിലാണ്. ഞാനും കളിക്കാരും ഇക്കാലയളവിൽ മാനസികമായും ശാരീരികമായും തളർന്നു. ഐപിഎല്ലിനും ടി20 ലോകകപ്പിനും ഇടയിൽ വലിയ ഇടവേള ആവശ്യമായിരുന്നു. ടീമിൽ മൂന്ന് ഫോർമാറ്റിലും കളി‌ക്കുന്ന താരങ്ങളൂണ്ട്. കഴിഞ്ഞ 24 മാസത്തിൽ 25 ദിവസം മാത്രമാണ് ഇവർക്ക് വീട്ടിൽ നിൽക്കാനായത്. രവി ശാസ്‌ത്രി പറഞ്ഞു.
 
ഏത് കളിക്കാരനാണ് എന്നതിൽ പ്രസക്തിയില്ല. ബ്രാഡ്‌മാൻ ആണെങ്കിൽ പോലും ബബിളിലാണ് കഴിയുന്നതെങ്കിൽ ബാറ്റിങ് ശരാശരി താഴേക്ക് പോകും. പ്രയാസം നിറഞ്ഞ സമയമാണിത്. അത് അതിജീവിക്കുകയാണ്. ബബിൾ ജീവിതത്തിൽ പരാതിയില്ല. എന്നാൽ ഇപ്പോൾ അല്ലെങ്കിൽ പിന്നീട് പൊട്ടിത്തെറി പ്രകടമാകും രവി ശാസ്‌ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടി 20 യില്‍ നിന്ന് ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും പുറത്തേക്ക് ! പകരം ഈ രണ്ട് താരങ്ങള്‍