Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവൻ വരുമ്പോഴെല്ലാം മത്സരത്തിൽ എന്തെങ്കിലും സംഭവിക്കുന്നു, ദക്ഷിണാഫ്രിക്കയിൽ നിർണായകമാവുക സിറാജിന്റെ പ്രകടനമെന്ന് വെറ്റോറി

അവൻ വരുമ്പോഴെല്ലാം മത്സരത്തിൽ എന്തെങ്കിലും സംഭവിക്കുന്നു, ദക്ഷിണാഫ്രിക്കയിൽ നിർണായകമാവുക സിറാജിന്റെ പ്രകടനമെന്ന് വെറ്റോറി
, തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (20:07 IST)
ഇന്ത്യയുടെ യുവപേസ് താരമായ മുഹമ്മദ് സിറാജ് അസാധാരണമായ പേസറാണെന്ന് ന്യൂസിലൻഡ് മുൻ നായകൻ ഡാനിയേൽ വെറ്റോറി. കളത്തിൽ ലക്ഷ്യമിട്ടത് നേടിയെടു‌ക്കാൻ സിറാജിന് പ്രത്യേക കഴിവുണ്ടെന്നും വെറ്റോറി പറഞ്ഞു.
 
ഏറെ സവിശേഷതയുള്ള കളിക്കാരനാണ് സിറാജ്. ടെസ്റ്റില്‍ അയാള്‍ ഇറങ്ങുമ്പോഴെല്ലാം എന്തെങ്കിലും സംഭവിക്കുന്നു. വിരാട് കോഹ്ലി മിക്കപ്പോഴും സിറാജിന് അടുത്തെത്തി അവന് ഊർജം നൽകികൊണ്ടിരിക്കുന്നു. സിറാജ് പേസിൽ സ്ഥിരത കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. ഒരു പേസർക്ക് വേണ്ട എല്ലാ കഠിനാധ്യാനവും അയാൾ നടത്തുന്നു. വെറ്റോറി പറഞ്ഞു.
 
ഇഷാന്റിനെ വിലകുറച്ചു കാണുകയല്ല. എന്നാൽ ദക്ഷിണാഫ്രിക്കയിലെ സാഹചര്യം സിറാജിനെ പോലുള്ള ഒരു ബൗളറെ ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമാണെന്ന് കരുതുന്നുവെന്നും വെറ്റോറി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രോഹിത് ഒരിക്കലും ഭയപ്പെടില്ല, ക്രിക്കറ്റ് ബുദ്ധിയുള്ള നായകൻ: പ്രശംസയുമായി സച്ചിൻ