Select Your Language

Notifications

webdunia
webdunia
webdunia
webdunia

Ravindra Jadeja: സെഞ്ചുറിയടിക്കാന്‍ വേണ്ടി ആ പാവത്തിനെ റണ്‍ഔട്ടാക്കി ! ജഡേജയെ വിമര്‍ശിച്ച് ആരാധകര്‍

ജഡേജ 99 റണ്‍സില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. മിഡ് - ഓണിലേക്ക് സിംഗിളിനായി ശ്രമിച്ച ജഡേജ ആ തീരുമാനം പിന്‍വലിച്ച് ക്രീസിലേക്ക് തിരിച്ചു കയറിയതാണ് സര്‍ഫ്രാസിന്റെ വിക്കറ്റ് പോകാന്‍ കാരണം

Sarfraz Khan and Ravindra Jadeja

രേണുക വേണു

, വെള്ളി, 16 ഫെബ്രുവരി 2024 (09:32 IST)
Sarfraz Khan and Ravindra Jadeja

Ravindra Jadeja: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ സെഞ്ചുറി നേടി പുറത്താകാതെ നിന്നിട്ടും രവീന്ദ്ര ജഡേജയെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ ആരാധകര്‍. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന യുവതാരം സര്‍ഫ്രാസ് ഖാനെ റണ്‍ഔട്ട് ആക്കിയതാണ് ജഡേജയ്‌ക്കെതിരെ ആരാധകര്‍ തിരിയാന്‍ കാരണം. സര്‍ഫ്രാസിന്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. ജഡേജയുടെ ഭാഗത്തുനിന്ന് പിഴവ് സംഭവിച്ചില്ലായിരുന്നെങ്കില്‍ അരങ്ങേറ്റ ടെസ്റ്റില്‍ സര്‍ഫ്രാസ് സെഞ്ചുറി നേടുമായിരുന്നെന്നാണ് ആരാധകരുടെ പക്ഷം. 66 പന്തില്‍ 62 റണ്‍സെടുത്താണ് സര്‍ഫ്രാസ് പുറത്തായത്. ഇന്ത്യന്‍ ഡ്രസിങ് റൂമിനെ മുഴുവന്‍ നിരാശപ്പെടുത്തുന്ന ഒന്നായിരുന്നു സര്‍ഫ്രാസിന്റെ റണ്‍ഔട്ട്. 
 
ജഡേജ 99 റണ്‍സില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. മിഡ് - ഓണിലേക്ക് സിംഗിളിനായി ശ്രമിച്ച ജഡേജ ആ തീരുമാനം പിന്‍വലിച്ച് ക്രീസിലേക്ക് തിരിച്ചു കയറിയതാണ് സര്‍ഫ്രാസിന്റെ വിക്കറ്റ് പോകാന്‍ കാരണം. സിംഗിളിനായി ക്രീസില്‍ നിന്ന് ഇറങ്ങിയ ജഡേജ പന്ത് ഫീല്‍ഡറുടെ കൈയില്‍ എത്തിയതു കണ്ട് തിരിച്ചു ക്രീസിലേക്ക് കയറി. എന്നാല്‍ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ ഉണ്ടായിരുന്ന സര്‍ഫ്രാസിന് തിരിച്ച് ക്രീസില്‍ കയറാന്‍ സാധിച്ചില്ല. മാര്‍ക്ക് വുഡ് ഡയറക്ട് ത്രോയിലൂടെ സര്‍ഫ്രാസിനെ പുറത്താക്കി. 
 
ജഡേജ സെല്‍ഫിഷ് ആയി പെരുമാറിയതു കൊണ്ടാണ് സര്‍ഫ്രാസിന് വിക്കറ്റ് നഷ്ടമായതെന്നും സിംഗിളിനായി ആദ്യം കോള്‍ ചെയ്തത് ജഡേജ തന്നെയാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. സീനിയര്‍ താരമായ ജഡേജ അരങ്ങേറ്റക്കാരനായ സര്‍ഫ്രാസിന്റെ വിക്കറ്റിനാണ് അപ്പോള്‍ പ്രാധാന്യം കൊടുക്കേണ്ടിയിരുന്നത്. എന്നാല്‍ സ്വന്തം സുരക്ഷിതത്വം മാത്രം നോക്കി ജഡേജ പെരുമാറി. അതുകൊണ്ട് തന്നെ ജഡേജയുടെ സെഞ്ചുറിക്ക് ഒരു വിലയുമില്ലെന്നാണ് ആരാധകര്‍ രൂക്ഷമായി പ്രതികരിക്കുന്നത്. ജഡേജയുടെ ചിത്രങ്ങള്‍ക്ക് താഴെ നിരവധി പേരാണ് ആംഗ്രി ഇമോജിയോടെ പ്രതികരിച്ചിരിക്കുന്നത്. 
 
അതേസമയം രാജ്‌കോട്ട് ടെസ്റ്റിന്റെ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 212 ബോളില്‍ നിന്ന് 110 റണ്‍സുമായി ജഡേജ പുറത്താകാതെ നില്‍ക്കുന്നുണ്ട്. കുല്‍ദീപ് യാദവാണ് ഒപ്പം ക്രീസില്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെഞ്ചുറി മാത്രമല്ല, ഒരുപിടി റെക്കോർഡ് നേട്ടങ്ങൾ കൂടി സ്വന്തം പോക്കറ്റിലാക്കി ഹിറ്റ്മാൻ