Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്യാപ്റ്റനാണ്, കളിക്കുന്നത് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലും; രോഹിത് കാണിച്ചത് മണ്ടത്തരമെന്ന് ആരാധകര്‍, പരക്കെ വിമര്‍ശനം

Rohit Sharma Test Championship Final
, ഞായര്‍, 11 ജൂണ്‍ 2023 (12:57 IST)
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ രൂക്ഷമായി വിമര്‍ശിച്ച് ആരാധകര്‍. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഒരു ശ്രദ്ധയുമില്ലാതെ രോഹിത് തന്റെ വിക്കറ്റ് വലിച്ചെറിയുകയായിരുന്നെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു. മോശം ഷോട്ട് കളിക്കാന്‍ ശ്രമിച്ചതാണ് രോഹിത് പുറത്താകാന്‍ കാരണമെന്നും ടീം ക്യാപ്റ്റന്‍ എന്ന നിലയില്‍ രോഹിത്തില്‍ നിന്ന് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഷോട്ടായിരുന്നു അതെന്നും ആരാധകര്‍ പറഞ്ഞു. 
 
വളരെ മനോഹരമായ തുടക്കമാണ് രോഹിത് ഇന്ത്യക്ക് സമ്മാനിച്ചത്. നഥാന്‍ ലിയോണിന്റെ പന്തില്‍ എല്‍ബിഡബ്‌ള്യു ആയി പുറത്താകുമ്പോള്‍ രോഹിത് 43 റണ്‍സ് നേടിയിരുന്നു. ഇന്നലെത്തെ അവസാന സെഷന്‍ മുഴുവന്‍ രോഹിത് ക്രീസില്‍ ഉണ്ടായിരുന്നെങ്കില്‍ അവസാന ദിനം ഇന്ത്യക്ക് സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ സാധിക്കുമായിരുന്നു എന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു. 
 
ലിയോണിന്റെ പന്തില്‍ സ്വീപ്പ് ഷോട്ടിന് ശ്രമിച്ചാണ് രോഹിത് ലെഗ് ബിഫോര്‍ വിക്കറ്റില്‍ കുടുങ്ങിയത്. നിര്‍ണായക സമയത്ത് അങ്ങനെയൊരു ഷോട്ടിന് ശ്രമിക്കാന്‍ പാടില്ലായിരുന്നു. സ്വന്തം വിക്കറ്റ് വലിച്ചെറിയുന്നതിനു തുല്യമായിരുന്നു രോഹിത്തിന്റെ സമീപനമെന്നും ആരാധകര്‍ കുറ്റപ്പെടുത്തി. നന്നായി ക്ഷമയോടെ ബാറ്റ് ചെയ്യേണ്ട പിച്ചാണ് ഓവലിലേത്. ഒന്നാം ഇന്നിങ്‌സില്‍ തന്നെ രോഹിത്തിന് അത് മനസ്സിലായതാണ്. എന്നിട്ടും ഉത്തരവാദിത്തമില്ലാതെ രോഹിത് കളിച്ചത് ടീമിനെ കൂടി പ്രതികൂലമായി ബാധിച്ചെന്നും ആരാധകര്‍ പറയുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓസ്‌ട്രേലിയ ഇപ്പോള്‍ തന്നെ ജയിച്ചു കഴിഞ്ഞു; ബൗണ്‍സറുകള്‍ പ്രതിരോധിക്കാന്‍ ഇന്ത്യ പാടുപെടും