Webdunia - Bharat's app for daily news and videos

Install App

"നായകൻ വില്യംസൺ മാത്രം" സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ ആരാധകരോഷം

അഭിറാം മനോഹർ
വെള്ളി, 28 ഫെബ്രുവരി 2020 (11:01 IST)
കഴിഞ്ഞ ദിവസമാണ് ഇത്തവണത്തെ ഐപിഎൽ സീസണിലെ സൺ റൈസേഴ്സ് ഹൈദരാബാദിനെ നയിക്കുക ഓസ്ട്രേലിയൻ ഡേവിഡ് വാർണറായിരിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. കഴിഞ്ഞ രണ്ട് സീസണിലും ഹൈദരാബാദിനെ മികച്ച രീതിയിൽ നയിച്ച ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസണെ മാറ്റിയാണ് പുതിയ തീരുമാനമുണ്ടായത്.തീരുമാനം പുറത്ത് വന്നതോടെ ടീമിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ആരാധകർ.
 
2014 മുതൽ 2017 ഹൈദരാബാദ് നായകനായ വാർണർക്ക് 2018ലെ പന്തുചുരുണ്ടൽ വിവാദത്തെ തുടർന്നാണ് ഹൈദരാബാദിന്റെ നായകസ്ഥാനം നഷ്ടമാകുന്നത്.എന്നാൽ ഇക്കുറി വാർണർ മുഴുവൻ സമയവും കളിക്കാൻ ഉണ്ടാവുമെന്നതിനാൽ വാർണറെ നായകാനാക്കുകയായിരുന്നു. എന്നാൽ ടീമിനെ കഴിഞ്ഞ രണ്ട് സീസണുകളിൽ മികച്ച രീതിയിൽ നയിച്ച വില്യംസണിനെ ക്യാപ്‌റ്റൻ സ്ഥാനത്ത് നിന്നും മാറ്റിയത് ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്.
 
വില്യംസണിന് പകരം വാർണരെ ക്യാപ്‌റ്റനാക്കിയതിൽ വലിയ എതിർപ്പാണ് ആരാധകരിൽ നിന്നും ഉണ്ടായികൊണ്ടിരിക്കുന്നത്. വില്യംസണിന്റെ കാര്യത്തിൽ സങ്കടമുണ്ടെന്നും ഈ ടീമിൽ നിന്നും റിലീസ് ചെയ്യാൻ ഹൈദരാബാദ് തയ്യറാവണമെന്ന തരത്തിലാണ് പല ആരാധകരും പ്രതികരിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Arjun Tendulkar: തുടര്‍ച്ചയായി രണ്ട് സിക്‌സ്, പിന്നാലെ ഓവര്‍ പൂര്‍ത്തിയാക്കാതെ കളം വിട്ട് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍; ട്രോളി സോഷ്യല്‍ മീഡിയ

Gautam Gambhir: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഗംഭീര്‍ പരിഗണനയില്‍

ടി20 ലോകകപ്പിന് ഇനി അധികം ദിവസങ്ങളില്ല, ഹാര്‍ദ്ദിക് ബാറ്റിംഗിലും തന്റെ മൂല്യം തെളിയിക്കണം: ഷെയ്ന്‍ വാട്ട്‌സണ്‍

മെഗാ താരലേലം വരുന്നു, എന്ത് വില കൊടുത്തും പാട്ടീദാറിനെ ആർസിബി നിലനിർത്തണമെന്ന് സ്കോട്ട് സ്റ്റൈറിസ്

നന്ദിനി പഴയ ലോക്കൽ ബ്രാൻഡല്ല, ലോകകപ്പിൽ 2 ടീമുകളുടെ സ്പോൺസർ, അൽ നന്ദിനി

അടുത്ത ലേഖനം
Show comments