Select Your Language

Notifications

webdunia
webdunia
webdunia
webdunia

മത്സരങ്ങൾ അധികമാണെന്ന് പരാതി പറയുന്നവർ ഐപിഎൽ ഒഴിവാക്കണമെന്ന് കപിൽ ദേവ്

മത്സരങ്ങൾ അധികമാണെന്ന് പരാതി പറയുന്നവർ ഐപിഎൽ ഒഴിവാക്കണമെന്ന് കപിൽ ദേവ്

അഭിറാം മനോഹർ

, വെള്ളി, 28 ഫെബ്രുവരി 2020 (10:39 IST)
രാജ്യാന്തരക്രിക്കറ്റിലെ മത്സരാധിക്യത്തെ പറ്റി പരാതി പറയുന്നവർ ഐപിഎല്ലിൽ നിന്നും വിട്ട് നിന്നുകൊണ്ട് വിശ്രമമെടുക്കണമെന്ന് മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്. തുടരെയുള്ള മത്സരങ്ങളിൽ നിന്ന് വിശ്രമം വേണ്ടവർ  രാജ്യാന്തര ക്രിക്കറ്റിൽ നിന്നല്ല വിശ്രമിക്കേണ്ടതെന്നും ഐപിഎല്ലിൽ നിന്നാണ് വിട്ടുനിൽക്കേണ്ടതെന്നും കപിൽ പറഞ്ഞു.
 
രാജ്യത്തിനായി കളിക്കുന്നതും ഫ്രാഞ്ചൈസിക്കായി കളിക്കുന്നതും രണ്ടാണ്. ഐപിഎൽ നിങ്ങൾക്ക് പണവും പ്രശസ്‌തിയും തരും പക്ഷേ രാജ്യത്തിനായി കളിക്കുമ്പോൾ ലഭിക്കുന്ന വികാരം അത് വേറെയായിരിക്കും. സാധാരണയായി റൺസ് എടുക്കാനും വിക്കറ്റെടുക്കാനും സാധിക്കുമ്പോൾ വിശ്രമം വേണമെന്ന് തോന്നാറില്ല. എന്നാൽ കാര്യങ്ങൾ അങ്ങനെ വന്നില്ലെങ്കിൽ വിശ്രമം വേണമെന്ന ചിന്ത തോന്നു. അത് ശാരീരികം മാത്രമല്ല വൈകാരികം കൂടിയാണ്.ശരീരവും മനസും ഒരുപോലെ പ്രവര്‍ത്തിക്കുമ്പോഴാണ് സന്തോഷത്തോടെ കളിക്കാനാവുകയെന്നും കപില്‍ പറഞ്ഞു.
 
നേരത്തെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്ക് ശേഷം രണ്ട് ദിവസത്തെ ഇടവേളയിൽ ന്യൂസിലൻഡിൽ പരമ്പര കളിക്കാനിറങ്ങിയപ്പോൾ സ്റ്റേഡിയത്തിൽ നേരിട്ടിറങ്ങി കളിക്കേണ്ട സാഹചര്യമാണുള്ളതെന്ന് ഇന്ത്യൻ നായകൻ വിരാട് കോലി പരാതിപെട്ടിരുന്നു. ഇതിനെതിരെ കൂടിയാണ് കപിലിന്റെ പരോക്ഷമായ വിമർശനം.വിശ്രമമില്ലാതെ ദീർഘദൂര യാത്രകൾ ചെയ്‌ത് കളിക്കാനിറങ്ങുന്നത് കളിക്കാരെ തളര്‍ത്തുമെന്നും ഭാവിയില്‍ പരമ്പരകള്‍ തീരുമാനിക്കുമ്പോള്‍ ഇക്കാര്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും കോലി പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൃഥ്വി ഷായ്‌ക്ക് പരിക്ക്, രണ്ടാം ടെസ്റ്റിൽ ശുഭ്‌മാൻ ഗിൽ ഓപ്പണറായേക്കും