Webdunia - Bharat's app for daily news and videos

Install App

കനല് കെട്ടിട്ടി‌ല്ലെങ്കിൽ പൊള്ളും, തോ‌ൽവിയിലും തലയുടെ പ്രകടനത്തെ ആഘോഷമാക്കി ചെന്നൈ ആരാധകർ

Webdunia
ഞായര്‍, 27 മാര്‍ച്ച് 2022 (08:48 IST)
സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ചതിനാൽ ആരാധകർക്ക് മുൻപ് ഐപിഎൽ സീസണുകളിൽ മാത്രമാണ് എംഎസ് ധോണി കളിക്കുന്നത്. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ ഐപിഎൽ ഫൈനൽ മത്സരത്തിന് 162 ദിവസങ്ങൾക്ക് ശേഷമാണ് ധോനി മൈതാനത്ത് ഇറങ്ങുന്നത്.
 
മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്‌തമായി പ്രായം തളർത്തുന്ന ധോനിയെ ആയിരുന്നു കഴി‌ഞ്ഞ സീസണുകളിൽ കാണാനായത്. സ്പിന്നർമാരെ റീഡ് ചെയ്യാനുള്ള ശേഷി കൈമോശം വന്ന താരത്തിന് പേസർമാരും വെല്ലുവിളി ഉയർത്തുന്ന കാഴ്‌ച്ചയായിരുന്നു ഏറെ നാളായി മൈതാനത്ത് കാണേണ്ടി വന്നത്. എന്നാൽ നായകത്വത്തിന്റെ ഭാരമഴിച്ചുവെച്ചുകൊണ്ടുള്ള പുതിയ സീസണിൽ താൻ ആരായിരുന്നുവെന്ന് ഒരിക്കൽ കൂടി തന്റെ ആരാധകരെയും എതിരാളികളെയും ഓർമിപ്പിക്കുകയാണ് ചെന്നൈയുടെ തല.
 
ലോ സ്കോറിങ് മത്സരമായി അവസാനിച്ച ഐപിഎൽ ഉദ്‌ഘാടന മത്സരം ആരാധകർ ആഘോഷമാക്കിയത് ധോനിയുടെ ഇന്നിങ്‌സിന്റെ പേരിലായിരുന്നു. ആദ്യ പന്തുകളിൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയെങ്കിലും അവസാന ഓവറുകളിൽ പഴയ ധോനിയിലേക്കുള്ള മടക്കമാണ് മത്സരത്തിൽ കാണാനായത്.
 
38 പന്തിൽ നിന്നും അർധസെഞ്ചുറി. ഇതിൽ  ഏഴ് ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടും. ധോണിയുടെ ട്രേഡ്മാര്‍ക്കായ ഹെലികോപ്റ്റര്‍ ഷോട്ടും ഇന്നിംഗ്‌സിലുണ്ടായിരുന്നു. ആദ്യ 25 പന്തില്‍ 15 റണ്‍സ് മാത്രമായിരുന്നു ധോണി നേടിയിരുന്നത്.എന്നാൽ തന്റെ പ്രതാപകാലത്തെ ഓർമിപ്പിച്ചുകൊണ്ട് ശിവം മാവിയുടെയും ആന്ദ്രേ റസലിന്റെയും ഓവറുകളിൽ ധോനി തകർത്തടിച്ചു.
 
ഓരോ ഷോട്ടിനെയും ആരവങ്ങളോടെയായിരുന്നു സ്റ്റേഡിയം സ്വീകരിച്ചത്. അവസാന ഓവറുകളിലെ പ്രകടനത്തോടെ 132 റൺസ് വിജയലക്ഷ്യമാണ് ചെന്നൈ കൊൽക്കത്തയ്ക്ക് മുന്നിൽ വെച്ചത്.മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത അനായാസം ലക്ഷ്യം കണ്ടെങ്കിലും ചെന്നൈ തോൽവിയിൽ ആരാധകർ നിരാശരല്ലെന്ന് വ്യക്തം. ഏറെ നാളായി തങ്ങൾ കാണാൻ കൊതിച്ച ധോനിയെ മൈതാനത്ത് കാണാനായതിന്റെ ആവേശത്തിലാണ് ചെന്നൈ ആരാധകർ.
 
സീസണിൽ തുടർന്നുള്ള യാത്രയിൽ പോസിറ്റീവ് ക്രിക്കറ്റ് കളിക്കുന്ന ധോനി ചെന്നൈ ടീമിന് നൽകുന്ന ഊർജം ചെറുതല്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishabh Pant: 'ഒരു കോടിക്കുള്ള പണിയെങ്കിലും എടുക്ക്'; വീണ്ടും നിരാശപ്പെടുത്തി പന്ത്, ഇത്തവണ രണ്ട് റണ്‍സ് !

പുതിയ താരങ്ങളെ വളർത്തിയെടുക്കു, എന്തിനാണ് ഛേത്രിയെ തിരിച്ചുവിളിച്ചത്, വിമർശനവുമായി ബൈച്ചുങ് ബൂട്ടിയ

എന്റര്‍ടൈന്മെന്റ് ബാറ്റര്‍മാര്‍ക്ക് മാത്രം മതിയോ ?, ഇങ്ങനെ തല്ലിചതയ്ക്കാന്‍ ബൗളര്‍മാരെ ഇട്ടുകൊടുക്കണോ? വിമര്‍ശനവുമായി ഷാര്‍ദൂല്‍ ഠാക്കൂര്‍

Ashwani Kumar:പഞ്ചാബ് കിങ്ങ്സിൽ വെറുതെ ഇരുന്ന താരത്തെ 30 ലക്ഷത്തിന് റാഞ്ചി, വിഗ്നേഷിനെ പോലെ മുംബൈ കണ്ടെടുത്ത മറ്റൊരു മാണിക്യം,"അശ്വിനി കുമാർ"

എനിക്ക് ആ ഷോട്ട് സ്വപ്നം കാണാനെ കഴിയു, സൂര്യ ഇഷ്ടം പോലെ തവണ അത് കളിച്ചു കഴിഞ്ഞു, ഞാൻ ഒരിക്കൽ പോലും ട്രൈ ചെയ്യില്ല: റിയാൻ റിക്കിൾട്ടൺ

അടുത്ത ലേഖനം
Show comments