Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുന്നംകുളം എബിഡി, വെറും ഓവര്‍റേറ്റഡ്; സൂര്യകുമാര്‍ യാദവിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ

കഴിഞ്ഞ സീസണ്‍ വരെ മുംബൈയുടെ കുന്തമുനയായിരുന്നു സൂര്യ

Fans mocks suryakumar Yadav
, ബുധന്‍, 12 ഏപ്രില്‍ 2023 (07:53 IST)
മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. മോശം ഫോമാണ് താരത്തിനെതിരായ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും കാരണം. മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ വരെ സൂര്യകുമാറിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മുംബൈയിലെ ഫ്രീ വിക്കറ്റാണ് സൂര്യയെന്നാണ് വിമര്‍ശനം. 
 
കഴിഞ്ഞ സീസണ്‍ വരെ മുംബൈയുടെ കുന്തമുനയായിരുന്നു സൂര്യ. അസാധ്യമെന്ന് തോന്നിക്കുന്ന മത്സരങ്ങളില്‍ പോലും താരം മുംബൈയെ വിജയത്തിലെത്തിച്ചിട്ടുണ്ട്. എന്നാല്‍ ഈ സീസണില്‍ ഇതുവരെ പൂര്‍ണ പരാജയമാണ് സൂര്യ. മൂന്ന് കളികളില്‍ നിന്ന് 19 പന്തുകള്‍ നേരിട്ട് വെറും 16 റണ്‍സാണ് സൂര്യയുടെ സമ്പാദ്യം. 15 ആണ് ഉയര്‍ന്ന സ്‌കോര്‍ ! ശരാശരി 5.33, ഒരു തവണ പൂജ്യത്തിനും പുറത്തായി. 
 
ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോഴും സമീപകാലത്ത് താരത്തിനു തിളങ്ങാനായിട്ടില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ സൂര്യയുടെ അവസാന നാല് ഇന്നിങ്‌സുകളിലെ സ്‌കോര്‍ 8, 0, 0, 0 എന്നിങ്ങനെയാണ്. ഫോമിലല്ലാത്ത സൂര്യ മുംബൈ ഇന്ത്യന്‍സിന് ബാധ്യതയായി മാറുകയാണ്. മോശം ഫോം തുടര്‍ന്നാല്‍ സൂര്യയെ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റേണ്ട അവസ്ഥ വരും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

25 പന്തിൽ 42 റൺസ്, അർധസെഞ്ചുറി നേടാൻ പിന്നെയും 10 ബോൾ, കോലി റെക്കോർഡ് നോക്കി കളിച്ചുവെന്ന് സൈമൺ ഡൗൾ