Select Your Language

Notifications

webdunia
webdunia
webdunia
Saturday, 5 April 2025
webdunia

'സഞ്ജുവില്‍ മറ്റൊരു ധോണിയുണ്ട്'; ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ മലയാളി താരം

രണ്ടാം ഏകദിനത്തില്‍ 36 പന്തില്‍ 30 റണ്‍സുമായി സഞ്ജു പുറത്താകാതെ നിന്നു

Fans praises Sanju Samson
, തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (09:01 IST)
മലയാളി താരം സഞ്ജു സാംസണെ പുകഴ്ത്തി സോഷ്യല്‍ മീഡിയ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലെ സഞ്ജുവിന്റെ സെന്‍സിബിള്‍ ഇന്നിങ്‌സിന് പിന്നാലെയാണ് ആരാധകര്‍ സഞ്ജുവിനെ പുകഴ്ത്തി രംഗത്തെത്തിയത്. സാഹചര്യം നോക്കി ബാറ്റ് ചെയ്യുന്ന രീതിയിലേക്ക് സഞ്ജു മാറിക്കഴിഞ്ഞെന്ന് ആരാധകര്‍ പറയുന്നു. 
 
രണ്ടാം ഏകദിനത്തില്‍ 36 പന്തില്‍ 30 റണ്‍സുമായി സഞ്ജു പുറത്താകാതെ നിന്നു. മറുവശത്തുണ്ടായിരുന്ന ശ്രേയസ് അയ്യര്‍ക്ക് കൃത്യമായി സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കാന്‍ സഞ്ജു ശ്രദ്ധിച്ചിരുന്നു. വളരെ ശ്രദ്ധയോടെയാണ് സഞ്ജു ബാറ്റ് ചെയ്തത്. 
സഞ്ജുവിനെ മറ്റൊരു ധോണിയോടാണ് ആരാധകര്‍ ഉപമിക്കുന്നത്. ഇന്ത്യയുടെ ഭാവി ഫിനിഷറെന്നാണ് ആരാധകരുടെ കമന്റ്. ഈ രീതിയില്‍ പോകുകയാണെങ്കില്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ സ്ഥിരം ഫിനിഷറായി സഞ്ജു മാറുമെന്നും ധോണിയുടെ പകരക്കാരനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെടുമെന്നും നിരവധി പേര്‍ കമന്റ് ചെയ്തിരിക്കുന്നു. രണ്ടാം ഇന്നിങ്‌സില്‍ കഗിസോ റബാദയെ കിടിലന്‍ സിക്‌സറിന് പറത്തി സഞ്ജു ആരാധകരുടെ കയ്യടി നേടി. രണ്ട് ഏകദിനത്തിലും സഞ്ജുവിനെ പുറത്താക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഔട്ടായപ്പോള്‍ ക്രീസില്‍ ഇരുന്നു, കലങ്ങിയ കണ്ണുമായി മടക്കം; സെഞ്ചുറി നഷ്ടപ്പെട്ട വിഷമത്തില്‍ ഇഷാന്‍ കിഷന്‍