Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകകപ്പില്‍ രോഹിത് നയിക്കണമെന്ന്; കോഹ്‌ലിയെ തള്ളിപ്പറഞ്ഞ് ആരാധകര്‍

ലോകകപ്പില്‍ രോഹിത് നയിക്കണമെന്ന്; കോഹ്‌ലിയെ തള്ളിപ്പറഞ്ഞ് ആരാധകര്‍
, ചൊവ്വ, 9 ഏപ്രില്‍ 2019 (16:12 IST)
ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് തുടര്‍ച്ചയായ തോല്‍‌വികളില്‍ പഴി കേള്‍ക്കേണ്ടി വരുന്നത് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിക്കാണ്. ഏകദിന ലോകകപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ എതിരാളികള്‍ക്ക് മുമ്പില്‍ അടിയറവ് പറയുന്ന വിരാടിന്റെ ക്യാപ്റ്റന്‍സി ഇന്ത്യക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയാണ് ശക്തമാകുന്നത്.

കോഹ്‌ലിയെ നായക സ്ഥാനത്തുനിന്ന് നീക്കി, പകരം രോഹിത് ശര്‍മ്മ ലോകകപ്പില്‍  ഇന്ത്യയെ നയിക്കണമെന്ന ആവശ്യവും ഒരു വിഭാഗം ആരാധകര്‍ മുമ്പോട്ട് വെയ്‌ക്കുന്നുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി ടീമിന്റെ തലപ്പത്തേക്ക് എത്തണമെന്ന ആവശ്യം ശക്തമാണ്.

ഐപിഎല്‍ മത്സരങ്ങള്‍ മാനദണ്ഡമാക്കി വിലയിരുത്തുന്നതും കുറ്റപ്പെടുത്തുന്നതും കോഹ്‌ലിയെന്ന താരത്തിനോട് ചെയ്യുന്ന ക്രൂരതയാണെന്ന വാദവും ഉയരുന്നുണ്ട്. വിരാടിനെ പിന്തുണച്ച് മുന്‍ നായകന്‍ ദിലീപ് വെങ്‌സര്‍ക്കാര്‍,   ആകാശ് ചോപ്ര എന്നിവര്‍ രംഗത്തെത്തി.  

ഐപിഎല്‍ മത്സരങ്ങള്‍ നോക്കി കോഹ്‌ലിയുടെ നായകമികവിനെ വിലയിരുത്തരുതെന്നാണ് വെങ്‌സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എക്കാലത്തെയും മികച്ച ബാറ്റ്സ്‌മാന്‍മാരില്‍ ഒരാളായ വിരാട് ക്യാപ്‌റ്റന്‍ എന്ന നിലയില്‍ ഉയര്‍ന്നു വരുകയാണ്. ഒരു താരത്തിന്റെ കഴിവ് അളക്കാനുള്ളതല്ല ഐ പി എല്‍ മത്സരങ്ങള്‍. ഈ സാഹചര്യത്തില്‍  വിരാടിനെ എല്ലാവരും പിന്തുണയ്‌ക്കുകയാണ് വേണ്ടതെന്നും വെങ്‌സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.

ഐപിഎല്ലിലും, ഇന്ത്യന്‍ ടീമിനുമായി കോഹ്‌ലിയുടെ നായകത്വത്തില്‍ ഇറങ്ങിയ അവസാന 13 മത്സരങ്ങളില്‍ 11ലും ടീം തോറ്റു. ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ട് മത്സരങ്ങളും പിന്നാലെ ഏകദിന പരമ്പരയും കൈവിട്ടു. ഇതിന് പിന്നാലെയാണ് ഐപിഎല്ലില്‍ കോഹ്‌ലിയുടെ നേതൃത്വത്തിലിറങ്ങിയ ബാംഗ്ലൂര്‍ കളിച്ച ആറു മത്സരങ്ങളും തോറ്റത്. ഇതോടെയാണ് വിരാടിനെതിരെ ഒരു വിഭാഗം ആരാധകര്‍ രംഗത്തു വന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐപിഎല്ലില്‍ കോഹ്‌ലിയുടെ പ്രകടനം മോശമോ ?; ലോകപ്പ് ഫേവറേറ്റുകള്‍ ആരെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍