Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

ഒരു വിജയിച്ച ക്രിക്കറ്റര്‍ ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാന്‍ വഴക്കമുള്ളവനായിരിക്കണം, എന്തിനും ഞാൻ റെഡിയാണ്: തുറന്ന് പറഞ്ഞ് സഞ്ജു

Sanju samson
, വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (14:32 IST)
ഇന്ത്യൻ ടീമിൽ കയറിപറ്റുക എന്നത് അത്ര എളുപ്പമുള്ള പണിയല്ലെന്ന് തിരിച്ചറിഞ്ഞതായി മലയാളി താരം സഞ്ജു സാംസൺ. ഇപ്പോൾ ടീമിലുള്ള കളിക്കാർക്കുള്ളിൽ തന്നെ ടീമിൽ സ്ഥാനം ഉറപ്പിക്കാനായി വലിയ മത്സരമാണ് നടക്കുന്നതെന്നും ഇനിയുള്ള മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നത് മാത്രമാണ് തൻ്റെ മുന്നിലുള്ള വഴിയെന്നും സഞ്ജു സാംസൺ പറയുന്നു.
 
ഇന്ത്യൻ ടീമിൽ ഇടം നേടുക എന്നത് വെല്ലുവിളി ഏറിയ കാര്യമാണ്. ഇപ്പോൾ ടീമിലുള്ള കളിക്കാർക്കുള്ളിൽ പോലും ഒരുപാട് മത്സരങ്ങൾ നടക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ സംഭവിക്കുമ്പോൾ സ്വയം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാന്മാണ്. ഞാൻ ചെയ്യുന്ന രീതിയിൽ ഞാൻ സന്തുഷ്ടനാണ്. എനിക്ക് മെച്ചപ്പെടണം. സഞ്ജു പറഞ്ഞു.
 
ഒരു സ്ഥാനത്ത് മാത്രം ബാറ്റ് ചെയ്യുന്ന താരമെന്നതിൽ നിന്നും മാറി ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്ന് സഞ്ജു വ്യക്തമാക്കി.ഒരു വിജയിച്ച ക്രിക്കറ്റര്‍ ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാന്‍ വഴക്കമുള്ളവനായിരിക്കണം. നിങ്ങള്‍ സ്വയം ഒരു സ്ഥലം നിശ്ചയിക്കരുത്. നിങ്ങള്‍ക്ക് ആളുകളോട് ഞാൻ ഒരു ഓപ്പണറാണ് അല്ലെങ്കിൽ ഫിനിഷറാണ് എന്ന് പറയാനാകില്ല. കഴിഞ്ഞ 3-4 വർഷമായി വിവിധ റോളുകൾ കളിക്കുന്നത് എൻ്റെ ഗെയിമിനെ മറ്റൊരു തലത്തിലാക്കിയിട്ടുണ്ട്. സഞ്ജു പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫുട്‌ബോള്‍ ലോകകപ്പ്: ഖത്തറിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്ക് വിലക്ക്