Select Your Language

Notifications

webdunia
webdunia
webdunia
webdunia

First Super Over in T20 World Cup 2024: ലോകകപ്പിലെ ആദ്യ സൂപ്പര്‍ ഓവര്‍; വാശിയേറിയ പോരാട്ടത്തില്‍ നമീബിയയ്ക്ക് ജയം

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത നമീബിയ വിക്കറ്റ് നഷ്ടപ്പെടാതെ 21 റണ്‍സ് നേടി

Namibia Cricket Team

രേണുക വേണു

, തിങ്കള്‍, 3 ജൂണ്‍ 2024 (09:47 IST)
Namibia Cricket Team

Oman vs Namibia T20 World Cup Match: ട്വന്റി 20 ലോകകപ്പ് 2024 ലെ ആദ്യ സൂപ്പര്‍ ഓവര്‍ മത്സരത്തില്‍ നമീബിയയ്ക്കു ജയം. വാശിയേറിയ പോരാട്ടത്തില്‍ ഒമാനെയാണ് നമീബിയ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ 19.4 ഓവറില്‍ 109 ന് ഓള്‍ ഔട്ടാകുകയായിരുന്നു. നമീബിയയ്ക്ക് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇരു ടീമുകളുടേയും സ്‌കോര്‍ തുല്യമായതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക്..! 
 
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത നമീബിയ വിക്കറ്റ് നഷ്ടപ്പെടാതെ 21 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഒമാന് ഒരോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 10 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നമീബിയ താരം ഡേവിഡ് വീസ് ആണ് കളിയിലെ താരം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

T20 World Cup 2024, West Indies vs Papua New Guinea: കഷ്ടിച്ചു ജയിച്ച് വെസ്റ്റ് ഇന്‍ഡീസ്, വിറപ്പിച്ച് പപ്പു ന്യു ഗിനിയ