Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്നും ഇന്നും കോലി തന്നെ പാകിസ്ഥാന് ഭീഷണി, തുറന്ന് സമ്മതിച്ച് മിസ് ബാ ഉൾ ഹഖ്

kohli, indian team

അഭിറാം മനോഹർ

, ഞായര്‍, 2 ജൂണ്‍ 2024 (16:51 IST)
ടി20 ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങാനിരിക്കെ 2007ല്‍ മാത്രം വിജയിക്കാനായ ലോകകപ്പ് ഇന്ത്യന്‍ ടീം വീണ്ടുടുക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാന്‍ മാത്രമാണ് ഇന്ത്യയ്ക്ക് കാര്യമായ എതിരാളികളാവുക എന്നതിനാല്‍ തന്നെ സൂപ്പര്‍ എട്ടില്‍ ഇന്ത്യ എത്തുമെന്ന് ഉറപ്പാണ്. നിലവിലെ ഫോമില്‍ ടൂര്‍ണമെന്റിലെ ഫേവറേറ്റുകളില്‍ ഒന്നാണ് ഇന്ത്യ.
 
 ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരായ മത്സരത്തോടെയാകും ഇന്ത്യയുടെ ലോകകപ്പ് ക്യാമ്പയിന്‍ ആരംഭിക്കുക. ജൂണ്‍ ഒന്‍പതിന് ചിരവൈരികളായ പാകിസ്ഥാനുമായാണ് ഇന്ത്യയുടെ മത്സരം. എക്കാലത്തും ആവേശം വിതറുന്ന ഇന്ത്യ- പാക് പോരാട്ടത്തില്‍ ഇത്തവണ കൂടുതല്‍ സാധ്യത ഇന്ത്യയുടെ വിജയത്തിനാണ് ഇപ്പോഴിതാ ഇതിനെ പറ്റി പ്രതികരണം നടത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ നായകനായ മിസ്ബാ ഉള്‍ ഹഖ്. പാകിസ്ഥാന് ഏറ്റവും വലിയ വെല്ലുവിളിയാവുക വിരാട് കോലിയാകുമെന്നാണ് മിസ്ബാ വ്യക്തമാക്കുന്നത്.
 
ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തില്‍ കളിക്കാരുടെ ആത്മവിശ്വാസമാകും വിജയികളെ തീരുമാനിക്കുക. മികച്ച രീതിയില്‍ സമ്മര്‍ദ്ദത്തെ കൈകാര്യം ചെയ്യാനാകുന്ന താരങ്ങളാകും മത്സരഫലത്തെ സ്വാധീനിക്കുക. അങ്ങനെയുള്ള സാഹചര്യത്തില്‍ വിരാട് കോലിയാണ് പാകിസ്ഥാന് മുന്നിലുള്ള വലിയ വെല്ലുവിളി. കോലി ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനാകുമെന്ന് തെളിയിച്ച താരമാണ്. എതിരാളിയില്‍ നിന്നും മത്സരം സ്വന്തമാക്കാന്‍ കോലിക്ക് സാധിക്കും. ബൗളിംഗില്‍ ജസ്പ്രീത് ബുമ്ര ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും അപകടകാരിയായ ബൗളറാണെന്നും മിസ്ബാ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുദ്ധം വന്നാൽ പേടിച്ചോടുന്നവനല്ല ഹാർദ്ദിക്, ഇന്ത്യൻ ജേഴ്സിയിൽ വേറെ തന്നെയെന്ന് ആരാധകർ