Webdunia - Bharat's app for daily news and videos

Install App

നിങ്ങൾ വായ്‌താളം അടിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങളുടെ കഴിവ് ഗ്രൗണ്ടിൽ കാണിക്കാനുമാകണം, ഒലി റോബിൻസണിനെതിരെ ഓസീസ് മുൻ താരങ്ങൾ

Webdunia
വ്യാഴം, 22 ജൂണ്‍ 2023 (17:43 IST)
എഡ്ജ് ബാസ്റ്റണ്‍ ടെസ്റ്റിലെ പരാജയത്തിന് പിന്നാലെ ഇംഗ്ലണ്ട് പേസര്‍ ഒലി റോബിന്‍സണിനെതിരെ വിമര്‍ശനവുമായി മുന്‍ ഓസീസ് താരങ്ങള്‍. മത്സരത്തില്‍ ഓസീസ് ഓപ്പണര്‍ ഉസ്മാന്‍ ഖവാജയെ പുറത്താക്കാനായി ഇംഗ്ലണ്ട് പരീക്ഷിച്ച ഫീല്‍ഡ് ക്രമീകരണം വലിയ ചര്‍ച്ചയായിരുന്നു. ഉസ്മാന്‍ ഖവാജയെ പുറത്താകിയതിന് പിന്നാലെ സ്ലെഡ്ജിങ്ങുമായി ഒലി റോബിന്‍സണ്‍ എത്തിയതാണ് മുന്‍ ഓസീസ് താരങ്ങളെ പ്രകോപിപ്പിച്ചത്. കാലങ്ങളായി ഓസീസ് താരങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ തിരിച്ചുനല്‍കുക മാത്രമെ താന്‍ ചെയ്തിടുള്ളു എന്നാണ് ഖവാജക്കെതിരായ മോശം പെരുമാറ്റത്തിന് ഒലി റോബിന്‍സണ്‍ മറുപടി നല്‍കിയത്.
 
അതേസമയം വെറും 124 കിലോ മീറ്റര്‍ പേസില്‍ ബൗള്‍ ചെയ്യുന്ന പേസറാണ് ഒലി റോബിന്‍സണ്‍ എന്നും എന്നിട്ടാണ് അവനിത്ര ആവേശപ്രകടനമെന്നും മുന്‍ ഓസീസ് താരമായ മാത്യു ഹെയ്ഡന്‍ താരത്തെ പരിഹസിച്ചു.  മുൻ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ് മുന്‍പ് ഇംഗ്ലീഷ് താരങ്ങളോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും അന്നൊന്നും ഒരു കുഴപ്പവും ഇല്ലായിരുന്നുവല്ലോ എന്നും റോബിന്‍സൺ മറുപടി നൽകി. റോബിൻസണിൻ്റെ മറുപടിക്ക് അദ്ദേഹം അനാവശ്യമായി തന്റെ പേര് വലിച്ചിടുകയാണെന്നും സ്വന്തം കളിയില്‍ ശ്രദ്ധിക്കാനാണ് അദ്ദേഹം ശ്രമിക്കേണ്ടതെന്നും പോണ്ടിംഗ് പറഞ്ഞു. ആഷസില്‍ ഓസീസ് താരങ്ങളെ പ്രകോപിപ്പിക്കുന്നതിനേക്കാള്‍ സ്വന്തം കഴിവുകള്‍ മെച്ചപ്പെടുത്താനാണ് റോബിന്‍സണ്‍ ശ്രമിക്കേണ്ടതെന്നും പോണ്ടിംഗ് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരാണ് ഐപിഎൽ താരലേലം നിയന്ത്രിക്കുന്ന മല്ലിക സാഗർ, നിസാരപുള്ളിയല്ല

റെക്കോഡിട്ട് പന്ത്, രാഹുൽ ഡൽഹിയിൽ, രാജസ്ഥാൻ കൈവിട്ട ചാഹൽ 18 കോടിക്ക് പഞ്ചാബിൽ

ഐ.പി.എല്ലിൽ ചരിത്രമെഴുതി ഋഷഭ് പന്ത്; 27 കോടിക്ക് ലക്നൗവിൽ

ശ്രേയസ് അയ്യരിനായി വാശിയേറിയ ലേലം; സ്റ്റാര്‍ക്കിനെ മറികടന്ന് റെക്കോര്‍ഡ് ലേലത്തുക

IPL Auction 2024: റിഷഭ് പന്ത്, കെ എൽ രാഹുൽ മുതൽ ജോസ് ബട്ട്‌ലർ വരെ,ഐപിഎല്ലിൽ ഇന്ന് പണമൊഴുകും, ആരായിരിക്കും ഏറ്റവും പ്രതിഫലം വാങ്ങുന്ന താരം

അടുത്ത ലേഖനം
Show comments