Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആഷസില്‍ പണി തന്നത് ബാസ്‌ബോളല്ല, നിര്‍ണായകമായത് ബെന്‍ സ്‌റ്റോക്‌സിന്റെ ആ തീരുമാനം

ആഷസില്‍ പണി തന്നത് ബാസ്‌ബോളല്ല, നിര്‍ണായകമായത് ബെന്‍ സ്‌റ്റോക്‌സിന്റെ ആ തീരുമാനം
, ബുധന്‍, 21 ജൂണ്‍ 2023 (13:44 IST)
ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി പരമ്പരയില്‍ 10ന് മുന്നിലെത്തിയപ്പോള്‍ മത്സരത്തില്‍ നിര്‍ണായകമായത് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സിന്റെ തീരുമാനങ്ങള്‍. അക്രമണോത്സുക ക്രിക്കറ്റും പരമ്പരാഗതമായ ടെസ്റ്റ് ശൈലിയിലുള്ള ക്രിക്കറ്റും തമ്മിലുള്ള പോരാട്ടമെന്ന രീതിയില്‍ പരമ്പരയ്ക്ക് മുന്‍പ് തന്നെ ആഷസ് പരമ്പര വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.ഇംഗ്ലണ്ടിന്റെ പുതിയ ശൈലിയെ എതിര്‍ക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് നേരിട്ട തോല്‍വി.
 
എഡ്ജ് ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മൂന്ന് സെഷന്‍ പോലും തികച്ച് കളിക്കതെ 78 ഓവര്‍ മാത്രം ബാറ്റ് ചെയ്ത 393 റണ്‍സിന് 8 വിക്കറ്റ് എന്ന നിലയിലാണ് ആദ്യ ഇന്നിങ്ങ്‌സ് ഡിക്ലയര്‍ ചെയ്യുന്നത്. 118 റണ്‍സുമായി ജോ റൂട്ടും 17 റണ്‍സുമായി ഒലി റോബിന്‍സണും ക്രീസിലുണ്ടായിരുന്നുവെന്ന് കണക്കാക്കുമ്പോള്‍ 3040 റണ്‍സ് പിറകിലായാണ് ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ ഇന്നിങ്ങ്‌സ് അവസാനിപ്പിച്ചത്. ഈ തീരുമാനമായിരുന്നു മത്സരത്തില്‍ നിര്‍ണായകമായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 116 ഓവറില്‍ 386 റണ്‍സാണ് നേടിയത്.
 
എന്നാല്‍ രണ്ടാം ഇന്നിങ്ങ്‌സിലും തകര്‍ത്തടിക്കാന്‍ ശ്രമിച്ച ഇംഗ്ലണ്ട് 273 റണ്‍സിനാണ് പുറത്തായത്. ഇതോടെ 281 റണ്‍സ് വിജയലക്ഷ്യമാണ് ഓസീസിന് മുന്‍പിലുണ്ടായത്. നാലാം ദിനം മാര്‍നസ് ലബുഷെയ്‌നിനെയും സ്റ്റീവ് സ്മിത്തിനെയും പുറത്താക്കി ഇംഗ്ലണ്ട് മത്സരത്തില്‍ പിടിമുറുക്കിയെങ്കിലും പാറ്റ് കമ്മിന്‍സും നേഥന്‍ ലിയോണുമടങ്ങിയ വാലറ്റം പ്രതിരോധം തീര്‍ത്തതോടെയാണ് മത്സരം ഇംഗ്ലണ്ടിന് കൈവിട്ടുപോയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാണംകെട്ട് ബ്രസീല്‍; സെനഗലിനോട് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോറ്റു !