Select Your Language

Notifications

webdunia
webdunia
webdunia
webdunia

വരുന്നു അടിക്കുന്നു, വേറൊന്നും ചിന്തിക്കുന്നില്ല; സഞ്ജുവിന്റെ മനോഭാവത്തെ വിമര്‍ശിച്ച് മുന്‍ പരിശീലകന്‍

വരുന്നു അടിക്കുന്നു, വേറൊന്നും ചിന്തിക്കുന്നില്ല; സഞ്ജുവിന്റെ മനോഭാവത്തെ വിമര്‍ശിച്ച് മുന്‍ പരിശീലകന്‍
, വ്യാഴം, 20 ഏപ്രില്‍ 2023 (10:35 IST)
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് തോല്‍ക്കാനുള്ള കാരണം വിശദീകരിച്ച് ഫ്രാഞ്ചൈസിയുടെ മുന്‍ പരിശീലകന്‍ അമോല്‍ മസുംദാര്‍. സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരം രാജസ്ഥാന്‍ നിരയില്‍ ഇല്ലെന്ന് മസുംദാര്‍ പറഞ്ഞു. സഞ്ജുവിന് പോലും ആ കഴിവില്ലെന്നാണ് മസുംദാര്‍ പറയുന്നത്. 
 
' ബോള്‍ നോക്കുക, അടിക്കുക എന്നതാണ് സഞ്ജുവിന്റെ നയം. അനന്തരഫലങ്ങളെ കുറിച്ച് സഞ്ജു ആലോചിക്കുന്നതേയില്ല. സാധിക്കുന്നിടത്തോളം ധൈര്യശാലിയാണ് അദ്ദേഹം. ബൗണ്ടറികളും സിക്‌സുകളും നേടുക എന്നത് മാത്രമാണ് ലക്ഷ്യം. സഞ്ജു, യഷസ്വി ജയ്‌സ്വാള്‍ ഒരു പരിധി വരെ ദേവ്ദത്ത് പടിക്കലും അങ്ങനെ ആണ്. സാഹചര്യം മനസ്സിലാക്കി വ്യത്യസ്ത രീതിയില്‍ കളിക്കുന്ന താരങ്ങളൊന്നും രാജസ്ഥാന് ഇല്ല,' മസുംദാര്‍ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഞ്ജുവിനേക്കാള്‍ എത്രയോ മിടുക്കനാണ് രാഹുലെന്ന് സെവാഗ്; അസൂയയ്ക്ക് മരുന്നില്ലെന്ന് മലയാളികള്‍