Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജുറലിനെ പോലെയൊരു താരത്തെ എട്ടാമതാക്കി ഇറക്കിയത് എന്ത് കണ്ടിട്ടാണ്, ടി20 തോറ്റതോടെ ബാറ്റിംഗ് ഓർഡറിനെതിരെ രൂക്ഷവിമർശനം

Indian Team, Worldcup

അഭിറാം മനോഹർ

, ബുധന്‍, 29 ജനുവരി 2025 (17:33 IST)
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തിലെ ഇന്ത്യന്‍ ബാറ്റിംഗ് ഓര്‍ഡറിനെ വിമര്‍ശിച്ച് മുന്‍ ഇംഗ്ലണ്ട് താരമായ കെവിന്‍ പീറ്റേഴ്‌സണ്‍. സ്‌പെഷ്യലിസ്റ്റ് ബാറ്ററായ ധ്രുവ് ജുറലിനെ എട്ടാമതായി കളിപ്പിച്ചതാണ് പീറ്റേഴ്‌സണെ ചൊടിപ്പിച്ചത്. മത്സരത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 172 റണ്‍സ് പിന്തുടര്‍ന്ന് ഇന്ത്യയ്ക്ക് എട്ടാം ഓവറിലെ അവസാന പന്തില്‍ തിലക് വര്‍മയുടെ വിക്കറ്റ് നഷ്ടമായത്. തുടര്‍ന്ന് സ്‌പെഷ്യലിസ്റ്റ് ബാറ്ററായ ജുറലിന് പകരമായി വാഷിങ്ങ്ടണ്‍ സുന്ദറിനെയായിരുന്നു ഇന്ത്യ കളത്തിലിറക്കിയത്.
 
മികച്ച ബാറ്റര്‍മാര്‍ എപ്പോഴും ബാറ്റിംഗ് ഓര്‍ഡറില്‍ മുകളില്‍ ബാറ്റ് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. കഴിഞ്ഞയാഴ്ച എസ് എ 20യില്‍ സൂപ്പര്‍ ജയന്‍്‌സിന്റെ ബാറ്റിംഗ് ഓര്‍ഡര്‍ എന്നെ അതിശയിപ്പിച്ചിരുന്നു. ഡികോക്ക് മൂന്നാമതും ക്ലാസന്‍ ആറാമതോ ഏഴാമതോ ഒക്കെയാണ് ബാറ്റ് ചെയ്തിരുന്നത്. നിങ്ങളിത് എന്താണ് ചെയ്യുന്നതെന്ന് ഞാന്‍ അവരോട് ചോദിച്ചു. അതുപോലെയാണ് ഇതും. ജുറലിനെ പോലെ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്ററെ അവസാനമാണോ ഇറക്കുക. തീര്‍ച്ചയായും സമ്മര്‍ദ്ദത്തോടെയാകും അവന്‍ കളിച്ചിട്ടുണ്ടാവുക. പീറ്റേഴ്‌സണ്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Tilak Varma: ഐസിസി ട്വന്റി 20 റാങ്കിങ്ങില്‍ തിലക് വര്‍മ രണ്ടാമത്; മുന്നില്‍ ട്രാവിസ് ഹെഡ്