ടി20 ലോകകപ്പിൽ ഇന്ത്യയുടെ ഉയർന്ന മൂന്നാമത്തെ റൺസ് സ്കോറർ പന്താണ്, ടീമിന് നൽകിയ സംഭാവനകൾ മറക്കരുതെന്ന് മുൻ ഇന്ത്യൻ താരം

അഭിറാം മനോഹർ
ചൊവ്വ, 2 സെപ്‌റ്റംബര്‍ 2025 (14:55 IST)
ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ സമസ്യകളില്‍ ഒന്നാണ് ടി20 ഫോര്‍മാറ്റിലെ റിഷഭ് പന്തിന്റെ പ്രകടനം. ടെസ്റ്റ് ക്രിക്കറ്റില്‍ ചോദ്യം ചെയ്യാനാവാത്ത വിധം തന്റെ സ്ഥാനം ഉറപ്പിച്ചെങ്കിലും നിലവില്‍ ടി20 ഫോര്‍മാറ്റില്‍ പന്തിന്റെ പേര് ഉയര്‍ന്ന് വരാറില്ല. കരിയറിന്റെ തുടക്കകാലത്ത് ഐപിഎല്ലില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവെച്ചിരുന്ന പന്തിന്റെ ഐപിഎല്ലിലെ സമീപകാല പ്രകടനങ്ങള്‍ മോശമാണ്. എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ഇന്ത്യ ടി20 ലോകകപ്പ് സ്വന്തമാക്കിയപ്പോള്‍ ടീമിന്റെ മൂന്നാമത്തെ ഉയര്‍ന്ന റണ്‍സ് സ്‌കോറര്‍ റിഷഭ് പന്ത് ആയിരുന്നുവെന്ന് മറക്കരുതെന്നാണ് മുന്‍ ഇന്ത്യന്‍ താരമായ ആകാശ് ചോപ്ര പറയുന്നത്. പലപ്പോഴും ദേശീയ ടീമിലെ പന്തിന്റെ പ്രകടനം വേണ്ടത്ര പ്രശംസിക്കപ്പെട്ടിട്ടില്ലെന്നും ആകാശ് ചോപ്ര പറയുന്നു.
 
ആകാശ് ചോപ്രയുടെ വിലയിരുത്തല്‍ പ്രകാരം ടോപ് ഓര്‍ഡറില്‍ (നമ്പര്‍ 1-3) ബാറ്റ് ചെയ്യുമ്പോള്‍ 156 എന്ന സ്‌ട്രൈക്ക് റേറ്റിലും 34 എന്ന ശരാശരിയിലും റണ്‍സ് നേടാന്‍ പന്തിനായിട്ടുണ്ട്. മധ്യനിരയില്‍(3-7) കളിക്കുമ്പോള്‍ പോലും 140 സ്‌ട്രൈക്ക് റേറ്റും 30 റണ്‍സ് ശരാശരിയും പന്തിനുണ്ട്. ടി20 ഫോര്‍മാറ്റില്‍ ഇത് മോസമല്ലാത്ത റെക്കോര്‍ഡാണെന്നും ദേശീയ ടീമിലെ ഈ പ്രകടനങ്ങള്‍ മറന്നുപോകരുതെന്നും ആകാശ് ചോപ്ര പറയുന്നു. അതേസമയം കഴിഞ്ഞ ഐപിഎല്ലില്‍ 27 കോടി രൂപ പ്രതിഫലം വാങ്ങിയിട്ടും മികച്ച പ്രകടനങ്ങള്‍ നടത്താന്‍ പന്തിനായില്ല. ഐപിഎല്ലിലെ മോശം പ്രകടനമാണ് ടി20 ഫോര്‍മാറ്റില്‍ പന്തിന് മുന്നിലെ അവസരങ്ങള്‍ നഷ്ടമാക്കാന്‍ ഇടയാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡിഫൻസ് ചെയ്യാനുള്ള സ്കിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു, ഇന്ത്യയുടെ ടെസ്റ്റ് തോൽവിയിൽ പ്രതികരണവുമായി മുൻ താരം

Shubman Gill: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍ കളിക്കില്ല, പന്ത് നയിക്കും

എടിപി ഫൈനലിൽ അൽക്കാരസിനെ വീഴ്ത്തി യാനിക് സിന്നർ, കിരീടം നിലനിർത്തി

David Miller: കോലിക്കൊപ്പം കളിക്കാന്‍ ഡേവിഡ് മില്ലര്‍ എത്തുമോ? വേണം ലിവിങ്സ്റ്റണിനു പകരക്കാരന്‍

അണ്ണനില്ലെങ്കിലും ഡബിൾ സ്ട്രോങ്ങ്, അർമേനിയക്കെതിരെ 9 ഗോൾ അടിച്ചുകൂട്ടി പോർച്ചുഗൽ

അടുത്ത ലേഖനം
Show comments