Mitchell Starc: ട്വന്റി 20 കരിയര്‍ അവസാനിപ്പിച്ച് മിച്ചല്‍ സ്റ്റാര്‍ക്ക്
35 കാരനായ മിച്ചല്‍ സ്റ്റാര്‍ക്ക് കഴിഞ്ഞ ട്വന്റി 20 ലോകകപ്പിലാണ് അവസാനമായി ടി20 കളിച്ചത്
Mitchell Starc: ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചു. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനു വേണ്ടിയാണ് സ്റ്റാര്‍ക്ക് കുട്ടിക്രിക്കറ്റ് അവസാനിപ്പിച്ചത്.
35 കാരനായ മിച്ചല്‍ സ്റ്റാര്‍ക്ക് കഴിഞ്ഞ ട്വന്റി 20 ലോകകപ്പിലാണ് അവസാനമായി ടി20 കളിച്ചത്. അടുത്ത ലോകകപ്പിനു ആറ് മാസം കൂടി ശേഷിക്കെയാണ് സ്റ്റാര്‍ക്കിന്റെ വിരമിക്കല്‍ പ്രഖ്യാപനം. 2012 ല്‍ പാക്കിസ്ഥാനെതിരെയാണ് സ്റ്റാര്‍ ട്വന്റി 20 കരിയറിനു തുടക്കമിട്ടത്.
65 മത്സരങ്ങളില്‍ നിന്ന് 7.74 ഇക്കോണമിയില്‍ 79 വിക്കറ്റുകളാണ് സ്റ്റാര്‍ക്ക് വീഴ്ത്തിയിരിക്കുന്നത്. അരങ്ങേറ്റത്തിനു ശേഷം നടന്ന ആറ് ലോകകപ്പുകളില്‍ അഞ്ചിലും സ്റ്റാര്‍ക്ക് ഓസ്‌ട്രേലിയയ്ക്കായി കളിച്ചു. പരുക്കിനെ തുടര്‍ന്ന് 2016 ട്വന്റി 20 ലോകകപ്പ് മാത്രമാണ് നഷ്ടമായത്.