Webdunia - Bharat's app for daily news and videos

Install App

'ടീമിലെ സ്ഥാനം ഉറപ്പിക്കാനാണ് എല്ലാവരും നോക്കുന്നത്, അവര്‍ കളിക്കുന്നത് സെല്‍ഫിഷ് ക്രിക്കറ്റ്'; സഞ്ജുവിനെയും ശ്രേയസിനെയും വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം

ടീമിലെ സ്ഥാനം നിലനിര്‍ത്താനാണ് നിങ്ങള്‍ കളിക്കുന്നതെങ്കില്‍ അത് സെല്‍ഫിഷ് ക്രിക്കറ്റാണ് കളിക്കുന്നത്

Webdunia
ശനി, 26 നവം‌ബര്‍ 2022 (12:25 IST)
ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിനു തോറ്റതിനു പിന്നാലെ യുവതാരങ്ങളായ സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍ എന്നിവരെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും സെലക്ടറുമായിരുന്ന സാബാ കരിം. പ്ലെയിങ് ഇലവനില്‍ സ്ഥാനം ഉറപ്പിക്കാന്‍ അധിക സമ്മര്‍ദം ഇരുവര്‍ക്കും ഉണ്ടായിരുന്നതായി സാബാ കരിം അഭിപ്രായപ്പെട്ടു. 
 
ടീമിലെ സ്ഥാനം നിലനിര്‍ത്താനാണ് നിങ്ങള്‍ കളിക്കുന്നതെങ്കില്‍ അത് സെല്‍ഫിഷ് ക്രിക്കറ്റാണ് കളിക്കുന്നത്. ഇങ്ങനെ കളിച്ചാല്‍ ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിയില്ലെന്നും സാബാ കരിം പറഞ്ഞു. 
 
' ടീമില്‍ തങ്ങളുടെ സ്ഥാനം ഭദ്രമാക്കാനാണ് സഞ്ജുവും ശ്രേയസ് അയ്യരും ശ്രമിക്കുന്നത്. അതുകൊണ്ട് ഭയമില്ലാതെ കളിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. ടീമിലെ തങ്ങളുടെ സ്ഥാനങ്ങളെ കുറിച്ച് പല താരങ്ങള്‍ക്കും സുരക്ഷിതത്വക്കുറവ് തോന്നും. അവര്‍ക്ക് ആത്മവിശ്വാസം നല്‍കുകയാണ് വേണ്ടത്. ഭയം ഇല്ലാതായാല്‍ അവരുടെ സമീപനത്തില്‍ മാറ്റം വരും. സ്വന്തം സ്ഥാനം സംരക്ഷിക്കാന്‍ കളിക്കുമ്പോള്‍ ജയിക്കാന്‍ വേണ്ടിയല്ല നിങ്ങള്‍ കളിക്കുന്നത്. നിങ്ങള്‍ കളിക്കുന്നത് സെല്‍ഫിഷ് ക്രിക്കറ്റാണ്, സാബാ കരിം പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര, ഇന്ത്യയെ കാത്തിരിക്കുന്നത് കനത്ത തോൽവിയെന്ന് റിക്കി പോണ്ടിംഗ്

സുവർണകാലം കഴിഞ്ഞോ? ടെസ്റ്റ് റാങ്കിംഗിലെ ആദ്യ 20 പേരുടെ പട്ടികയിൽ നിന്നും രോഹിത്തും കോലിയും പുറത്ത്!

രോഹിത് സ്ലോട്ട് മാറ്റണം, ഓപ്പണിംഗിൽ ഇറങ്ങേണ്ടത് ഗില്ലും ജയ്സ്വാളുമെന്ന് മുൻ പാകിസ്ഥാൻ താരം

ഐപിഎൽ കളിക്കാൻ ഇറ്റലിയിൽ നിന്നും ഒരാളോ? ആരാണ് ഓൾ റൗണ്ടർ തോമസ് ഡ്രാക്ക

മെഗാതാരലേലത്തിനുള്ള തീയ്യതിയും സ്ഥലവുമായി, ഐപിഎൽ കളിക്കാൻ ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ തള്ളികയറ്റം

അടുത്ത ലേഖനം
Show comments