Webdunia - Bharat's app for daily news and videos

Install App

സഞ്ജുവിനെ എന്തിന് ഇന്ത്യൻ ടീമിലെടുത്തു? വിമർശനവുമായി മുൻ സെലക്ടർ

Webdunia
വ്യാഴം, 29 ജൂണ്‍ 2023 (14:18 IST)
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ മലയാളിതാരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും മുന്‍ സെലക്ടറുമായ സാബാ കരിം. വിന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഏകദിന ടീമിലേക്ക് സഞ്ജുവിനെ തിരെഞ്ഞെടുത്തതിനെ വിമര്‍ശിച്ച് സബാ കരിം രംഗത്തെത്തിയിരിക്കുന്നത്.
 
പരിക്കിനെ തുടര്‍ന്ന് മറ്റ് താരങ്ങളെ ലഭിക്കുന്നില്ലെങ്കില്‍ സഞ്ജുവിനെ ടീമിലുള്‍പ്പെടുത്തുക തന്നെ ചെയ്യണം. പക്ഷേ അവന് സ്ഥിരമായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ തന്റെ പ്രകടനം കൊണ്ട് മറ്റ് താരങ്ങളെ വെല്ലുവിളീക്കാന്‍ സഞ്ജുവിന് കഴിയുന്നില്ല. ഐപിഎല്ലിലെ കാര്യങ്ങള്‍ പരിശോധിച്ചാല്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാകും. ഇടയ്ക്കിടെ മാത്രമാണ് സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കുന്നത്. സ്ഥിരമായി നല്ല പ്രകടനം കാഴ്ചവെയ്ക്കാന്‍ സഞ്ജുവിനാകണം.
 
തിലക് വര്‍മയും ജയ്‌സ്വാളുമെല്ലാം ഇത്തരത്തില്‍ സ്ഥിരമായി മികച്ച പ്രകടനം നല്‍കിയ താരങ്ങളാണ്. എന്നാല്‍ അത്തരത്തിലുള്ള പ്രകടനങ്ങള്‍ സഞ്ജുവില്‍ നിന്നും ഉണ്ടാകുന്നില്ല. സഞ്ജുവില്‍ എനിക്ക് പ്രതീക്ഷയുണ്ട്. പക്ഷേ സ്ഥിരത എന്ന ഒന്ന് സഞ്ജുവില്‍ ഇല്ല. അതുകൊണ്ടാണ് അവന്‍ ഇന്ത്യന്‍ ടീമില്‍ സ്ഥിരമാകാത്തത് എന്ന് എനിക്ക് തോന്നുന്നു. സാബ കരീം പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Cristiano Ronaldo vs Lionel Messi: ഇന്റര്‍നാഷണല്‍ കിരീടങ്ങളില്‍ ആരാണ് മുന്നില്‍? വീണ്ടും ചൂടുപിടിച്ച് 'ഗോട്ട്' ചര്‍ച്ചകള്‍

ICC WTC Final 2025, AUS vs SA Live Telecast: ഇന്ത്യയില്ലാത്ത ആദ്യ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍; ഓസ്‌ട്രേലിയ - ദക്ഷിണാഫ്രിക്ക മത്സരം നാളെ മുതല്‍

Nicholas Pooran: വെടിക്കെട്ട് കരീബിയന്‍ ബാറ്റര്‍ നിക്കോളാസ് പൂറാന്‍ രാജ്യാന്തര ക്രിക്കറ്റ് അവസാനിപ്പിച്ചു

പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്, കോച്ചുമായി തർക്കം, ദേശീയ ടീമിനായി കളിക്കില്ലെന്ന് ലെവൻഡോവ്സ്കി

രാഹുലിനെ ഓപ്പണറാക്കില്ല, ഗിൽ ഇറങ്ങുക നാലാം നമ്പറിൽ: ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് പ്രവചിച്ച് പോണ്ടിംഗ്

അടുത്ത ലേഖനം
Show comments