മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് സ്നേഹയും ശ്രീകുമാറും. പ്രണയിച്ച് വിവാഹിതരായ താര ദമ്പതിമാര്‍ ജീവിതത്തിലെ മനോഹരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇരുവരുടെയും ആദ്യത്തെ കുഞ്ഞ് ജനിച്ചിട്ട് അധികം നാളായിട്ടില്ല.
തങ്ങള്‍ക്ക് ആണ്‍കുഞ്ഞ് പിറന്ന വിവരം ഈ അടുത്താണ് സ്നേഹയും ശ്രീകുമാറും ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ കുട്ടിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സ്നേഹ.
താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് 11 ആഴ്ചകള്‍ പിന്നിട്ടപ്പോഴായിരുന്നു എന്ന് സ്നേഹ പറഞ്ഞിട്ടുണ്ട്. സെറ്റില്‍വെച്ച് ഭക്ഷണം കഴിച്ച് നെഞ്ചിരിച്ചല് തോന്നിയപ്പോള്‍ ഡോക്ടറെ കാണുകയും ബ്ലഡ് ടെസ്റ്റ് എടുക്കുകയും ചെയ്തപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞതെന്ന് താരം പറഞ്ഞിരുന്നു.