Webdunia - Bharat's app for daily news and videos

Install App

ഇന്ത്യ പാക് ഫൈനലിലായി ഫിക്‌സ്ചര്‍ തയ്യാറാക്കി നടത്തുന്ന ടൂര്‍ണമെന്റ്, പക്ഷേ ഏഷ്യാകപ്പ് ചരിത്രത്തില്‍ ഇതുവരെയും ഇന്ത്യ പാക് ഫൈനല്‍ നടന്നിട്ടില്ല

Webdunia
വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (20:19 IST)
ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളില്‍ ഏഷ്യയിലെ ഏറ്റവും കരുത്തരായ ക്രിക്കറ്റിംഗ് രാജ്യങ്ങളാണ് ഇന്ത്യയും പാകിസ്ഥാനും. ഏറെക്കാലമായി ഇരു രാജ്യങ്ങളും തമ്മില്‍ പരസ്പരം മത്സരിക്കാറില്ല എന്നതിനാല്‍ തന്നെ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരു ടീമുകളും ഏറ്റുമുട്ടാറുള്ളത്. ഈ മത്സരങ്ങള്‍ കാണുന്നതിന് വലിയ രീതിയില്‍ ആരാധകരും എത്താറുണ്ട്. അതിനാല്‍ തന്നെ കഴിഞ്ഞ ഏഷ്യാകപ്പിലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യാകപ്പിലും ഇരുരാജ്യങ്ങളും തമ്മില്‍ ഫൈനല്‍ മത്സരത്തില്‍ ഏറ്റുമുട്ടണമെന്നാണ് ആരാധകര്‍ എപ്പൊഴും പ്രതീക്ഷിക്കുന്നത്.
 
എന്നാല്‍ ഏഷ്യാകപ്പ് ചരിത്രത്തില്‍ ഇതുവരെ എന്തെല്ലാം ചെയ്തും ആ സ്വപ്നം ഇതുവരെയും സാധ്യമായിട്ടില്ല. ഏഷ്യയില്‍ ഇന്ത്യയെയും പാകിസ്ഥാനെയും കൂടാതെ ശ്രീലങ്ക മാത്രമാണ് ഇരുടീമുകള്‍ക്കും വെല്ലുവിളിയായുള്ളത്. എന്നിട്ട് പോലും 1984 മുതല്‍ ആരംഭിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഫൈനല്‍ മത്സരങ്ങള്‍ നടന്നിട്ടില്ല. ഇതുവരെ ഇന്ത്യ ഏഷ്യാകപ്പ് ഫൈനലില്‍ എത്തിയപ്പോള്‍ ഇന്ത്യയ്ക്ക് എതിരാളികളായി വന്നത് ശ്രീലങ്ക,ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ്. 8 തവണ ശ്രീലങ്കയോടും 2 തവണ ബംഗ്ലാദേശിനോടും ഇന്ത്യ എഷ്യാകപ്പ് ഫൈനലില്‍ ഏറ്റുമുട്ടി. 7 ഏഷ്യാകപ്പ് കിരീടങ്ങളാണ് ഇന്ത്യ ഇതുവരെ സ്വന്തമാക്കിയത്.
 
അതേസമയം പാകിസ്ഥാനാകട്ടെ 4 തവണ ശ്രീലങ്കയോടും ഒരു തവണ ബംഗ്ലാദേശിനോടും ഫൈനലില്‍ ഏറ്റുമുട്ടി ഇതില്‍ 2 തവണയാണ് പാകിസ്ഥാന്‍ കിരീടം സ്വന്തമാക്കിയത്. ഏഷ്യാകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ 15 തവണ മത്സരിച്ചതില്‍ 8 തവണ ഇന്ത്യയും 5 തവണ പാകിസ്ഥാനും വിജയിച്ചു. ഇത്തവണ ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിക്കാനായാല്‍ ഏഷ്യാകപ്പില്‍ ഇന്ത്യയുടെ എട്ടാം കിരീടനേട്ടമാകും പിറക്കുക. ശ്രീലങ്കയാണ് വിജയിക്കുന്നതെങ്കില്‍ 7 കിരീടനേട്ടവുമായി ഇന്ത്യയ്‌കൊപ്പമെത്താന്‍ ശ്രീലങ്കയ്ക്ക് സാധിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

India Women vs New Zealand Women: ലോകകപ്പില്‍ ഇന്ത്യക്ക് നാണംകെട്ട തുടക്കം; ന്യൂസിലന്‍ഡിനോടു തോറ്റത് 58 റണ്‍സിന്

ബംഗ്ലാദേശികൾ ഹിന്ദുക്കളെ കൊല്ലുന്നവർ, പ്രതിഷേധം രൂക്ഷം: ഇന്ത്യ ബംഗ്ലാദേശ് ടി20 പോരാട്ടം നടക്കുന്ന ഗ്വാളിയോറിൽ നിരോധനാജ്ഞ

ലോകകപ്പ് നേടിയിട്ട് മാത്രം വിവാഹമെന്ന തീരുമാനം മാറ്റി റാഷിദ് ഖാൻ, അഫ്ഗാൻ താരം വിവാഹിതനായി

Women's T20 Worldcup 2024: വനിതാ ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്

ലോകകപ്പ് ഹീറോ എമി മാര്‍ട്ടിനെസില്ലാതെ അര്‍ജന്റീന ടീം, മെസ്സി നയിക്കുന്ന ടീമില്‍ നിക്കോപാസും

അടുത്ത ലേഖനം
Show comments