Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ പര്യടനത്തിൽ ഞാനും ധോണിയും നിലത്ത് തുണിവിരിച്ച് ഒരുമിച്ചാണ് കിടന്നുറങ്ങിയുന്നത്: വെളിപ്പെടുത്തി ഗംഭീർ

വാർത്തകൾ
, ബുധന്‍, 15 ജൂലൈ 2020 (14:58 IST)
കരിയറിന്റെ തുടക്കകാലത്ത് ധോണിയുമായി റൂം പങ്കിടാൻ അവസരം ലഭിച്ചതിനെ കുറിച്ച് തുറന്നുപറഞ്ഞിരിയ്ക്കുകയാണ്. മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇന്ത്യ ഏ ടീമിനോടൊപ്പം സിംബാബ്‌വെയിലേക്ക് നടത്തിയ പര്യടനത്തിലായിരുന്നു അത്. അന്ന് തങ്ങൾക്കിടയിൽ പ്രധാന ചർച്ച ധോണിയുടെ മുടിയായിരുന്നു എന്നും തറയിൽ തുണിവിരിച്ച് ഒരുമിച്ചാണ് തങ്ങൾ കിടന്നുറങ്ങിയിരുന്നത് എന്നും ഗംഭീർ പറയുന്നു. 
 
'ഒരു മാസത്തോളം ഞാനും ധോണിയും ഒരേ മുറിയിലായിരുന്നു താമസം. അന്ന് ഞങ്ങള്‍ക്കിടയിലെ പ്രധാന ചര്‍ച്ചാവിഷയം ധോണിയുടെ മുടിയായിരുന്നു. നീണ്ട സ്വര്‍ണത്തലപ്പുള്ള മുടിയായിരുന്നു അന്ന് ധോണിയുടേത്. എങ്ങനെയാണ് മുടി ഇത്തരത്തിൽ നിലനിര്‍ത്തിക്കൊണ്ടു പോകുന്നത് എന്നതെല്ലാമായിരുന്നു എന്റെ സംശയങ്ങൾ. അന്ന് ഞങ്ങള്‍ക്ക് താമസിക്കാന്‍ ലഭിച്ച മുറി തീരെ ചെറുതായിരുന്നു. 
 
ഈ മുറി എങ്ങനെ കുറച്ചുകൂടി സൗകര്യമുള്ളതാക്കാം എന്ന് ചിന്തിച്ചപ്പോഴാണ് മുറിയില്‍നിന്ന് കട്ടിലും ബെഡും എടുത്തുമാറ്റാമെന്ന തീരുമാനത്തിൽ എത്തിയത്. അതോടെ റൂമില്‍ കൂടുതല്‍ സ്ഥലം കിട്ടി. പിന്നീട് ധോണിയും ഞാനും തറയില്‍ കിടന്നാണ് ഉറങ്ങിയിരുന്നത്. അതെല്ലാം വളരെ രസകരമായ നിമിഷങ്ങളായിരുന്നു.' ഗംഭീര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ചരിത്രംകുറിച്ച് ജേസൺ ഹോൾഡർ